'മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായയെ രക്ഷിക്കാൻ കഴിയുമോ': അഭ്യർത്ഥനയുമായി മീനാക്ഷി

Published : Sep 26, 2022, 09:58 PM ISTUpdated : Sep 26, 2022, 10:01 PM IST
'മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായയെ രക്ഷിക്കാൻ കഴിയുമോ': അഭ്യർത്ഥനയുമായി മീനാക്ഷി

Synopsis

ഫ്രാങ്കോ എന്ന നായയെ കുറിച്ചാണ് മീനാക്ഷി കുറിക്കുന്നത്.

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് തെരുവ് നായകളുടെ ആ​ക്രമണം രൂക്ഷമാണ്. നിരവധി പേരാണ് നായകളുടെ ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ അഭയം തേടിയത്. ചിലരുടെ ജീവന് തന്നെ നായകളുടെ ആക്രമണം കാരണമായി. ഇതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നിലവിൽ നടന്നുവരികയാണ്. ഈ അവസരത്തിൽ ബാലതാരവും അവതാരകയുമായ മീനാക്ഷി പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

ഫ്രാങ്കോ എന്ന നായയെ കുറിച്ചാണ് മീനാക്ഷി കുറിക്കുന്നത്. കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണമുണ്ടെന്നും ഏതെങ്കിലും മൃ​ഗസ്നേഹികളുടെ സംഘടനയ്ക്ക് അവനെ രക്ഷിക്കാൻ കഴിയുമോ എന്നും മീനാക്ഷി ചോദിക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കൾക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കുന്നുണ്ട്. 

മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ

ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ ... ഫ്രാങ്കോ എന്നാണേ ഇവന്റെ  പേര് എല്ലാർക്കും ഏറെ  പ്രിയപ്പെട്ടവൻ. എന്നും ഞാൻ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ലഎനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ  ശാന്തസ്വഭാവി ...ഒന്നിനെയും ഉപദ്രവിക്കില്ല ... മറ്റ് നായ്ക്കൾ സ്വന്തം ഭക്ഷണം എടുക്കാൻ വന്നാലും  ശാന്തതയോടെ മാറി നില്ക്കും ... പക്ഷെ ഉണ്ടല്ലോ ഇപ്പോൾ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ് ... എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയിൽ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം  .. കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ .. പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കൾക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു. എന്തായാലും ആ കൂട്ടത്തിൽ ഇവനും കിട്ടിയിട്ടുണ്ട് ... മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാൻ കഴിയുമോ ... കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കിടങ്ങൂർ പാദുവ Jn... (കോട്ടയം.. മണർകാട് ..അയർക്കുന്നം ... പാദുവ)

പുത്തൻ കാരവാൻ സ്വന്തമാക്കി മോഹൻലാൽ

PREV
click me!

Recommended Stories

'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്
രേഖാചിത്രം മുതൽ കളങ്കാവൽ വരെ; തലയെടുപ്പോടെ മോളിവുഡ്; 2025ലെ മികച്ച 10 മലയാള സിനിമകൾ