'നിങ്ങളാരാ എന്നെ ചോദ്യം ചെയ്യാന്‍..', പൊട്ടിത്തെറിച്ച് 'മഞ്ഞുമ്മലി'നെ വിമര്‍ശിച്ച് പുലിവാല് പിടിച്ച നടി

Published : Mar 12, 2024, 08:21 PM ISTUpdated : Mar 12, 2024, 08:26 PM IST
'നിങ്ങളാരാ എന്നെ ചോദ്യം ചെയ്യാന്‍..', പൊട്ടിത്തെറിച്ച് 'മഞ്ഞുമ്മലി'നെ വിമര്‍ശിച്ച് പുലിവാല് പിടിച്ച നടി

Synopsis

ഇത്രത്തോളം ഹൈപ്പ് കൊടുക്കാൻ എന്താണ് ഉള്ളതെന്നും മലയാളിയാണ് താനെന്നും കേരളത്തിൽ പോലും ഇത്ര ഹൈപ്പ് കിട്ടുന്നില്ലെന്നുമെല്ലാം മേഘ്ന പറഞ്ഞിരുന്നു. 

താനും നാളുകൾക്ക് മുൻപ് ബ്ലോക് ബസ്റ്റർ ചിത്രം മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച് തമിഴ് നടിയും മലയാളിയുമായ മേഘ്ന(meghana.ellen) രം​ഗത്ത് എത്തിയിരുന്നു. ഇത്രയും ഹൈപ്പ് കൊടുക്കാനിയ തൃപ്തികരമായ സിനിമ അല്ല മഞ്ഞുമ്മൽ എന്നായിരുന്നു നടി പറഞ്ഞത്. പിന്നാലെ വൻ വിമർശനങ്ങളും ട്രോളുകളുമായി മലയാളികൾ അടക്കമുള്ളവർ രം​ഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ മേഘ്ന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. 

"മഞ്ഞുമ്മൽ ബോയ്സ് സിനിമയെ കുറിച്ച് ഞാൻ പറഞ്ഞ വീഡിയോ വൈറൽ ആയിരുന്നു. പക്ഷേ എന്നോട് ചോദിച്ച ചോദ്യം എന്താണ് എന്ന് ആർക്കെങ്കിലും അറിയോ?. അടുത്തിടെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചെറിയ ബജറ്റ് സിനിമ വന്നിട്ടുണ്ട്. അത് തമിഴ്നാട്ടിൽ വലിയ രീതിയിൽ ഹൈപ്പ് കൊടുക്കുന്നുണ്ട്. ഇപ്പോൾ വരുന്ന തമിഴ് സിനിമയ്ക്ക് എന്തുകൊണ്ട് അത്രത്തോളം ഹൈപ്പ് ലഭിക്കുന്നില്ല എന്നതായിരുന്നു ചോദ്യം. അതിന് എന്റെ നിലപാട് ആണ് ഞാൻ പറഞ്ഞത്. എന്റെ നിലപാട് നിങ്ങൾക്ക് തെറ്റായി തോന്നിയത് നിങ്ങളുടെ പ്രശ്നം. ഏത് രീതിയിൽ വേണമെങ്കിലും നിങ്ങൾക്ക് എന്റെ വാക്കുകളെ സ്വീകരിക്കാം. ഞങ്ങൾ ചെയ്യുന്ന എല്ലാ സിനിമയും നിങ്ങൾക്ക് ഇഷ്ടപ്പെടണം എന്നില്ലല്ലോ. എല്ലാവർക്കും അങ്ങനെ തന്നെ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമ എനിക്ക് ഇഷ്ടമായില്ല. അത്രതന്നെ. മലയാളി ആയിട്ടും മലയാള സിനിമയെ കുറിച്ച് മോശം പറഞ്ഞാൽ അതിൽ എന്താ പ്രശ്നം. പറഞ്ഞത് എന്റെ നിലപാടാണ്. അത് ചോദ്യം നിങ്ങൾ ആരാണ് ? നിങ്ങൾ എന്ത് വേണമെങ്കിലും കമന്റ് ചെയ്യൂ. നിങ്ങൾ കാരണം ഞാൻ കൂടുതൽ റീച്ച് ആയി. അത്രേ ഉള്ളൂ", എന്നാണ് മേഘ്ന പറഞ്ഞത്

ശരീരഭാരം 60ൽ നിന്ന് 80 കിലോയിലേക്ക്; മുലപ്പാല്‍ കൊടുത്ത് കുറച്ചത് 15കിലോയെന്ന് നടി; 'നിജമാവാ'എന്ന് കമന്റുകൾ

മേഘ്ന ദേഷ്യപ്പെട്ട് കൊണ്ട് പ്രതികരിക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. അരിമാപ്പട്ടി ശക്തിവേൽ എന്ന സിനിമയുടെ റിലീസ് ദിവസം ആയിരുന്നു മേഘ്ന മഞ്ഞുമ്മൽ ബോയ്സിന് എതിരെ രം​ഗത്ത് എത്തിയത്. ഇത്രത്തോളം ഹൈപ്പ് കൊടുക്കാൻ എന്താണ് ഉള്ളതെന്നും മലയാളിയാണ് താനെന്നും കേരളത്തിൽ പോലും ഇത്ര ഹൈപ്പ് കിട്ടുന്നില്ലെന്നുമെല്ലാം മേഘ്ന പറഞ്ഞിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ