'കഥ, സംവിധാനം ദൈവം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ദുൽഖർ

Published : Mar 12, 2024, 05:23 PM IST
'കഥ, സംവിധാനം ദൈവം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ദുൽഖർ

Synopsis

സൈജു കുറുപ്പ്, സണ്ണി വെയ്ൻ, അപർണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന, നെട്ടൂരാൻ ഫിലിംസിന്‍റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമിച്ച് നവാഗതനായ ഫെബി ജോർജ് സംവിധാനം ചെയ്യുന്ന റിട്ടണ്‍ ആന്‍ഡ് ഡിയക്റ്റഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ദുൽഖർ സൽമാൻ റീലീസ് ചെയ്തു. ദുൽഖറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്  പോസ്റ്റർ പുറത്തുവിട്ടത്. കാഴ്ചയിൽ വളരെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്ററാണിത്. ദൈവത്തിന്‍റെ വേഷത്തിലിരിക്കുന്ന സണ്ണിയും തൊഴുകൈകളോടെ നിൽക്കുന്ന സൈജുവും ചിത്രത്തെക്കുറിച്ച് ആകാംക്ഷ ജനിപ്പിക്കുന്നു. ഫാന്‍റസി മൂഡിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി കോമഡി ജോണറിലാണ് പ്രേക്ഷകരിലേക്ക് എത്തുക.

സൈജു കുറുപ്പ്, സണ്ണി വെയ്ൻ, അപർണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 

 

ഷാൻ റഹ്‍മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ എന്നിവരുടേതാണ്. ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്, കോ പ്രൊഡ്യൂസർ തോമസ് ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിബി ജോർജ് സിആര്‍ഇ. ഷാൻ റഹ്‍മാന്‍റെ പാട്ടുകൾക്ക് വരികൾ എഴുതിയത് ഇഖ്ബാൽ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്. എഡിറ്റർ അഭിഷേക് ജി എ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, മേക്കപ്പ് മനോജ് കിരൺ രാജ്, ലൈൻ പ്രൊഡ്യൂസേഴ്സ് രാഹുൽ മോഹൻ, റിയാസ് റഹീം, സൗണ്ട് ഡിസൈൻ ജൂബിൻ എ ബി, കോസ്റ്റ്യൂം സമീറ സനീഷ്, ആർട്ട് ജിതിൻ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് റിയാസ് ബഷീർ, ഗ്രഷ് പി ജി, അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഇത്തിപ്പാറ, പ്രോജക്ട് ഡിസൈനർ ജുനൈദ് വയനാട്, ഡി ഐ സപ്ത റെക്കോർഡ്സ്, കളറിസ്റ്റ് ഷണ്മുഖ പാണ്ഡ്യൻ, ടൈറ്റിൽ ഡിസൈൻ ഫെബിൻ ഷാഹുൽ, സ്റ്റിൽസ് ഋഷി ലാൽ ഉണ്ണികൃഷ്ണൻ, പി ആർ ഒ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് മാ മി ജോ.
ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും.

ALSO READ : എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സർവ്വം മായ'ക്ക് ശേഷം അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
നടൻ കമൽ റോയ് അന്തരിച്ചു