'പ്രസവശേഷം അത് വകവച്ചില്ല, സംഭവം സീരിയസ് ആയി'; വെളിപ്പെടുത്തി മൃദുല വിജയ്

Published : Oct 31, 2023, 09:37 PM IST
'പ്രസവശേഷം അത് വകവച്ചില്ല, സംഭവം സീരിയസ് ആയി'; വെളിപ്പെടുത്തി മൃദുല വിജയ്

Synopsis

പ്രസവശേഷം അതത്ര വകവെക്കാതിരുന്നതിനാൽ ഇപ്പോൾ സംഭവം സീരിയസ് ആയെന്നും മൃദുല പറയുന്നു. ഇപ്പോൾ ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തു. 

കൊച്ചി: മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി മൃദുല വിജയ്. സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും സീരിയലുകളിലൂടെയാണ് മൃദുല ശ്രദ്ധിക്കപ്പെടുന്നത്. യുട്യൂബിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ എല്ലാവർക്കും ഒരു ഓർമപ്പെടുത്തൽ കൂടിയായി വീഡിയോ പങ്കുവെക്കുകയാണ് മൃദുല.

തന്റെ കാലിന്റെ ചിരട്ട തെന്നിയതും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചുമാണ് മൃദുല വീഡിയോയിൽ സംസാരിക്കുന്നത്. 'ഒരു ദുഃഖ വാർത്ത അറിയിക്കാനാണ് ഈ വീഡിയോ. നമ്മുടെ എല്ലാ കാര്യങ്ങളും നമ്മൾ പ്രേക്ഷകരോട് ഷെയർ ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഇതും ഷെയർ ചെയ്യാമെന്ന് കരുതുന്നത്. 

സംഭവം എന്താണ് എന്ന് വച്ചാൽ എന്റെ കാൽ മുട്ടിന്റെ ചിരട്ട പണ്ടുമുതലേ തെന്നിപോകുമായിരുന്നു. ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് ചിരട്ട ആദ്യമായി തെന്നുന്നത്. പാരമ്പര്യമായി കിട്ടിയതാണ്. അമ്മൂമ്മക്കും, അപ്പച്ചിക്കും ചിറ്റപ്പനും എല്ലാം ഉണ്ട്. ലോവർ ബോഡിയിൽ വെയിറ്റ് കൂടുതൽ ഉള്ള ആളുകൾ ആയിരുന്നു അവരെല്ലാം. അതുകൊണ്ട് തന്നെയാകാം എനിക്കും ഇങ്ങനെ വരുന്നത്',

തനിക്ക് ലിഗമെന്റ് പ്രശ്നവും ഉണ്ടെന്ന് താരം പറയുന്നു. പ്രസവശേഷം അതത്ര വകവെക്കാതിരുന്നതിനാൽ ഇപ്പോൾ സംഭവം സീരിയസ് ആയെന്നും മൃദുല പറയുന്നു. ഇപ്പോൾ ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തു. പഞ്ചകർമ്മയും ഫിസിയോയും ചെയ്യുന്നുണ്ട്. നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് ലിഗ്‌മെന്റിന് വലിയ പ്രശ്നങ്ങൾ വരാതെ ഇരുന്നത്. സർജറി വേണ്ടി വന്നില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം. ഇപ്പോൾ ചികിത്സ തുടരുകയാണ്', മൃദുല പറഞ്ഞു.

നടൻ യുവ കൃഷ്ണയുമായുള്ള വിവാഹശേഷമാണ് മൃദുല യൂട്യുബിലും സോഷ്യൽ മീഡിയയിലുമെല്ലാം വളരെയധികം സജീവമാകുന്നത്. വിവാഹം, മകളുടെ വരവ് തുടങ്ങി എല്ലാ സന്തോഷ നിമിഷങ്ങളും മൃദുല ആരാധകരുമായി പങ്കുവെച്ചിരുന്നു.

കണ്ടാലെത്ര പറയും; ലാലേട്ടന്‍റെ പുതിയ ചിത്രം പങ്കിട്ട് ഒടിയന്‍ സംവിധായകന്‍, കമന്‍റ് ബോക്സ് നിറച്ച് 'ഉത്തരം'.!

'തന്‍റെ സിനിമയിലെ ആ ഗാനം കേട്ടപ്പോള്‍ ഇരിപ്പുറച്ചില്ല': ഗൗതം മേനോന്‍റെ വീഡിയോ വൈറല്‍.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ചത്താ പച്ച'യിലെ 'ചെറിയാന്‍'; വിശാഖ് നായരുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
സ്വിറ്റ്സർലൻഡിലെ മലയാളികള്‍ ഒരുക്കിയ സിനിമ; ത്രിലോകയുടെ പ്രീമിയര്‍ സൂറിച്ചില്‍