Asianet News MalayalamAsianet News Malayalam

'തന്‍റെ സിനിമയിലെ ആ ഗാനം കേട്ടപ്പോള്‍ ഇരിപ്പുറച്ചില്ല': ഗൗതം മേനോന്‍റെ വീഡിയോ വൈറല്‍.!

വാരണം ആയിരം സിനിമയിലെ 'അവ എന്നെ' എന്ന ഗാനം ചിത്രം ഇറങ്ങിയ സമയത്ത് വന്‍ ഹിറ്റായിരുന്നു. അതിലെ സൂര്യയുടെ സ്റ്റെപ്പുകള്‍ ഏറെ പ്രശസ്തമാണ്. 

director gautham vasudev menon excellent dance for Vaaranam Aayiram Ava Enna song vvk
Author
First Published Oct 31, 2023, 6:55 PM IST

ചെന്നൈ: തമിഴിലെ പ്രശസ്തനായ സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. എണ്ണം പറഞ്ഞ ഹിറ്റുകളാണ് ഇദ്ദേഹം തമിഴ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. അതില്‍ തന്നെ കാക്ക കാക്ക, വാരണം ആയിരം, വിണ്ണെ താണ്ടി വരവായ തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയങ്ങളും ഇന്നും ആളുകള്‍ സംസാരിക്കുന്ന ചിത്രങ്ങളുമാണ്. ഇപ്പോള്‍  ഗൗതം വാസുദേവ് മേനോന്‍റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്.

ഞായറാഴ്ച ചെന്നൈയില്‍ സംഗീത സംവിധായകന്‍ ഹാരിസ് ജയരാജിന്‍റെ സംഗീത നിശ നടന്നിരുന്നു. തമിഴ് സിനിമ ലോകത്തെ പ്രമുഖര്‍ എല്ലാം തന്നെ ഈ സംഗീത നിശയ്ക്ക് എത്തിയിരുന്നു. ഈ സംഗീത രാവില്‍ ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരം എന്ന ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തിലെ ഗാനവും അവതരിപ്പിച്ചു. ഈ ഗാനത്തില്‍ ആളുകള്‍ക്കിടയില്‍ നിന്നും ഡാന്‍സ് കളിക്കുന്ന ഗൗതം വാസുദേവ് മേനോന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

വാരണം ആയിരം സിനിമയിലെ 'അവ എന്നെ' എന്ന ഗാനം ചിത്രം ഇറങ്ങിയ സമയത്ത് വന്‍ ഹിറ്റായിരുന്നു. അതിലെ സൂര്യയുടെ സ്റ്റെപ്പുകള്‍ ഏറെ പ്രശസ്തമാണ്. അതേ സ്റ്റെപ്പുകള്‍ വച്ചാണ്  ഗൗതം മേനോന്‍റെ ഡാന്‍സ്. ഒപ്പമുള്ളവരും ഇതില്‍ അദ്ദേഹത്തോടൊപ്പം ചേരുന്നത് വീഡിയോയില്‍ കാണാം.

ഗൗതം വാസുദേവ് മേനോന്‍റെതായി അടുത്തതായി വരേണ്ട ചിത്രം ധ്രുവനച്ചത്തിരം എന്ന ചിത്രമാണ്. സൂര്യയെ നായകനാക്കി ആദ്യം 2013 ല്‍ ആലോചിച്ച ചിത്രം പിന്നാലെ ഉപേക്ഷിക്കപ്പെട്ടു. 2015 ല്‍ പല  താരങ്ങളെയും നോക്കിയ ശേഷം അവസാനം വിക്രമിനെ ഉറപ്പിച്ചു. ഗൗതം മേനോന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം 2016 ല്‍ ചിത്രീകരണം തുടങ്ങിയിട്ടും അദ്ദേഹത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം 2023 വരെ നിര്‍ത്തിവെക്കേണ്ടിവന്നു. ഇപ്പോഴിതാ ചിത്രം നവംബര്‍ 24 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. 

ഏറ്റവും ബെസ്റ്റായ 11 പേര് അടങ്ങുന്ന അണ്ടര്‍ കവര്‍ ഏജന്‍റ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിനായകന്‍, സംവിധായകനായ ഗൗതം വാസുദേവ് മേനോന്‍ അടക്കം നേരത്തെ താരനിരയില്‍ ഇല്ലാത്തവരും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്നതാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ജയിലറിന് ശേഷം വിനായകന്‍റെ ശക്തമായ വേഷമാണ് ധ്രുവ നച്ചത്തിരത്തിലേത്  എന്നാണ് സൂചന. ഇതിന് പുറമേ ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്‍കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തില്‍ വേഷമിടുന്നത്. 

വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. 'ജോൺ എന്നാണ്' കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജൈന്‍റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം. 

ഇനിയൊരിക്കലും അക്ഷയ് കുമാറിന്‍റെ അമ്മയായി അഭിനയിക്കില്ല: ഷെഫാലി ഷാ

'ഒരു നിമിഷത്തേക്ക് ഭൂമി തലകീഴായ് മറിയുന്നപോലെ തോന്നി': രഞ്ജുഷയുടെ വിയോഗത്തിൽ അശ്വതി

Follow Us:
Download App:
  • android
  • ios