Oruthee movie : നവ്യയുടെ തിരിച്ചുവരവ്; ‘ഒരുത്തീ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ശൈലജ ടീച്ചർ ഉൾപ്പടെയുള്ളവർ

Web Desk   | Asianet News
Published : Dec 11, 2021, 07:12 PM IST
Oruthee movie : നവ്യയുടെ തിരിച്ചുവരവ്; ‘ഒരുത്തീ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ശൈലജ ടീച്ചർ ഉൾപ്പടെയുള്ളവർ

Synopsis

‘ദി ഫയർ ഇൻ യു’ എന്ന ടാഗ്‌ലൈനോടെയാണ് സിനിമ എത്തുന്നത്. 

വ്യ നായര്‍(navya nair) നീണ്ട ഇടവേളയ്ക്കു ശേഷം മലായാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരുത്തീ'(Oruthee). വി കെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രാഷ്ട്രീയം, സാഹിത്യം, കായികം, കല ഉൾപ്പടെ സമൂഹത്തിലെ വിവിധതലങ്ങളിൽ നിന്നുള്ള പ്രമുഖ വനിതകൾ സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റർ പങ്കുവച്ചു. ഷൈലജ ടീച്ചർ, പി.ടി ഉഷ, അഞ്ജലി മേനോൻ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റർ പങ്കുവച്ചത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. നവ്യയ്ക്കൊപ്പം പ്രാധാന്യമുള്ള ഒരു പൊലീസ് കഥാപാത്രമായ വിനായകനും എത്തുന്നു. ‘ദി ഫയർ ഇൻ യു’ എന്ന ടാഗ്‌ലൈനോടെയാണ് സിനിമ  എത്തുന്നത്. 

മികച്ച നടിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. ജിംഷി ഖാലിദ് ആണ്ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിലെ  ഗാനങ്ങളും പശ്ചാത്തല സംഗീതവും   രചിച്ചിരിക്കുന്നത്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. 

ലിജോ പോൾ എഡിറ്ററും ഡിക്‌സൺ പൊടുതാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. മേക്കപ്പ് - രതീഷ് അമ്പാടി, വസ്ത്രാലങ്കാരം -സമീറ സനീഷ്. ത്രില്ലുകൾ കൈകാര്യം ചെയ്യുന്നത് ജോളി ബാസ്റ്റിനാണ്. കെ ജെ വിനയൻ ആണ് ചിത്രത്തിന്റെ  ചീഫ് അസോസിയേറ്റ്  ഡയറക്ടർ. സ്റ്റിൽസ്  പകർത്തിയത് അജി മസ്‌കറ്റും ഡിസൈൻ കൈകാര്യം ചെയ്യുന്നത് കോളിൻസ് ലിയോഫിലുമാണ്
പി.ആർ.ഒ - ആതിര ദിൽജിത്ത്.

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ