​ഗംഭീര തിരിച്ചുവരവിന് നിത്യ ദാസ്; 'പള്ളിമണി' റിലീസിന്, ക്യാരക്ടർ ലുക്കുമായി ശ്വേത മേനോൻ

Published : Feb 04, 2023, 02:00 PM IST
​ഗംഭീര തിരിച്ചുവരവിന് നിത്യ ദാസ്; 'പള്ളിമണി' റിലീസിന്, ക്യാരക്ടർ ലുക്കുമായി ശ്വേത മേനോൻ

Synopsis

കന്യാസ്ത്രീയുടെ ലുക്കിലുള്ള പോസ്റ്ററാണ് ശ്വേതാ മേനോൻ പങ്കുവച്ചിരിക്കുന്നത്.

ടി നിത്യ ദാസ് ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന പള്ളമണി എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി 17ന് ചിത്രം തിയറ്ററുകളിൽ എത്തും. നടി ശ്വേതാ മേനോൻ ആണ് ചിത്രത്തിലെ തന്റെ ക്യാരക്ടകർ പോസ്റ്റർ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. സൈക്കോ ഹൊറര്‍ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ കുമ്പഴയാണ്. 

കന്യാസ്ത്രീയുടെ ലുക്കിലുള്ള പോസ്റ്ററാണ് ശ്വേതാ മേനോൻ പങ്കുവച്ചിരിക്കുന്നത്. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് നേരത്തെ പുറത്തുവന്ന ടീസർ സൂചിപ്പിച്ചിരുന്നത്. ഹൃദ്രോഗികളും ഗർഭിണികളും ഈ ചിത്രം കാണരുത് എന്ന വാണിങ്ങോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. നടൻ കൈലാഷും ചിത്രത്തിൽ‌ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.  

അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 

മലയാളികളുടെ പ്രിയ താരമാണ് നിത്യദാസ്. 2001ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെ ആയിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും നിത്യയെ തേടിയെത്തിയിരുന്നു. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ. വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് ചില സീരിയലുകളും അഭിനയിച്ചിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. 

'സ്വന്തം നാട്ടീന്ന് അടിവാങ്ങിച്ച് തരോ'; സുരാജ്, ബേസില്‍, സൈജു താരനിരയിൽ 'എങ്കിലും ചന്ദ്രികേ', ട്രെയിലർ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മിസ് യൂ ലെജന്‍ഡ്'; യുട്യൂബില്‍ ആ ശ്രീനിവാസന്‍ സിനിമകളെല്ലാം വീണ്ടും കണ്ട് മലയാളികള്‍
ലഹരിക്കേസ്: ഷൈനിനെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും