ഹാരാജ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയത്.

ക്കൾ സെൽവൻ വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ എയ്‌സിന്റെ ​ഗ്ലിംപ്സ് വീഡിയോ പുറത്ത്. വിജയ് സേതുപതിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടത്. അറുമുഗകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. 

രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ്.അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 7സിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അറുമുഗകുമാര്‍ നിര്‍മിച്ച ഈ ചിത്രം വമ്പന്‍ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: കരണ്‍ ഭഗത് റൗട്, സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, എഡിറ്റര്‍: ഫെന്നി ഒലിവര്‍, കലാസംവിധാനം: എ കെ മുത്തു. പിആര്‍ഒ: ശബരി.

അതേസമയം, മഹാരാജ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയത്. വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ചിത്രത്തിൽ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നടരാജൻ സുബ്രഹ്മണ്യം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 71.30 കോടിയുടെ ആജീവനാന്ത കളക്ഷനാണ് ചിത്രം നേടിയത്. ആഗോളതലത്തിൽ ഇത് 109.13 കോടി ഗ്രോസ് നേടി.

Happy Birthday Makkal Selvan Vijay Sethupathi | Ace | Rukmini Vasanth | Arumugakumar |Yogi Babu |7Cs

'കൂലി'ക്ക് ശേഷം ദുൽഖർ ചിത്രം, പക്ഷേ 'ഓതിരം കടകം' അല്ല; സൗബിൻ ഷാഹിർ പറയുന്നു

അടുത്തിടെ മഹാരാജ ചൈനയിലും വലിയ ആരാധകവൃന്ദത്തെയും കളക്ഷനും നേടിയിട്ടുണ്ട്. ചൈനയിൽ 40,000 സ്‌ക്രീനുകളിലാണ് മഹാരാജ റിലീസ് ചെയ്തത്. ഹോളിവുഡ് ബിഗ് ബജറ്റ് ആനിമേഷന്‍ ചിത്രം മോന 2 വിൽ നിന്ന് നേരിട്ടുള്ള മത്സരം നേരിടുകയും ചെയ്ത് ചിത്രം മികച്ച കളക്ഷനും നേടി.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..