'ആ ഭൂതകാലത്തിലേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..'; തുറന്നുപറഞ്ഞ് പ്രിയങ്ക മോഹൻ

Published : Mar 09, 2026, 07:59 AM IST
Priyanka Mohan

Synopsis

ആ ഭൂതകാലത്തിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, ആ മോശം അനുഭവം തന്നെ ഒരു നല്ല മനുഷ്യനാകാൻ സഹായിച്ചുവെന്നും അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. Actress Priyanka Mohan

ഡോൺ, ക്യാപ്റ്റൻ മില്ലർ തുടങ്ങീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ സുപരിചിതയായ താരമാണ് പ്രിയങ്ക മോഹൻ. ഇപ്പോഴിതാ കരിയറിന്റെ ഒരു ഘട്ടത്തിൽ തനിക്കെതിരെ ഹേറ്റ് ക്യാംപെയ്ൻ നടന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രിയങ്ക മോഹൻ. ആ ഭൂതകാലത്തിലേക്ക് തിരിച്ചുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, ഒരു തരത്തിൽ അത് തന്നെ നല്ല മനുഷ്യനാണ് മാറാൻ സഹായിച്ചിട്ടുണ്ടെന്നും പ്രിയങ്ക മോഹൻ പറയുന്നു.

"എനിക്കെതിരെ ഹേറ്റ് ക്യാമ്പയിന്‍ നടന്നിട്ടുണ്ട്. ഇന്ന് എല്ലാവരെയും എല്ലാവരും ട്രോളുകയാണ്. ലെജന്‍ഡ് ആയ അഭിനേതാക്കളെയും സംവിധായകന്മാരെയും അടക്കം ഇന്ന് ട്രോളുന്നുണ്ട്. എന്റെ കാര്യത്തിലും അത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ നടന്നിരുന്നു. പക്ഷെ ആ പാസ്റ്റിലേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല." പ്രിയങ്ക മോഹൻ പറയുന്നു.

"കാരണം അത് ഒരു തരത്തില്‍ എന്നെ ഒരു നല്ല മനുഷ്യനാകാന്‍ സഹായിച്ചിട്ടുണ്ട്, അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഒരുപാട് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഫീല്‍ഡ് ആണ് സിനിമ ഇന്‍ഡസ്ട്രി. ഇവിടെ ആര്‍ക്കും എന്തും സംഭവിക്കാം. പക്ഷെ ഒരു വിഷമ ഘട്ടം ഉണ്ടാകുമ്പോഴും അത് നമ്മളെ കൂടുതല്‍ ഉയര്‍ന്ന് വരാന്‍ സഹായിക്കും." പ്രിയങ്ക മോഹൻ കൂട്ടിച്ചേർത്തു. സുധീർ ശ്രീനിവാസനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിയുടെ ഉള്ളിൽ അപ്പോൾ മൈക്കിളപ്പനാണോ സേതുരാമയ്യരാണോ എന്ന് ആർക്കറിയാം..?'; പിന്തുണച്ച് സരിത ബാലകൃഷ്ണൻ
വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും 66 ലക്ഷം പിഴയും