വിജയ്‍യുടെ ജനനായകൻ ആകെ നേടിയത്.
തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം റിലീസായ വിജയുടെ ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 301 കോടി കടന്നു. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് പതിനാലു കൊടിയില്‍പരം രൂപയുടെ ഗ്രോസ് കളക്ഷൻ ആണ്. തമിഴ്‍നാട്ടില്‍ മാത്രം ചിത്രം 100 കോടിയിലധികം നേടി. ഇതു തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ഒരു വിജയ് ചിത്രം തമിഴ്‍നാട്ടില്‍ മാത്രം 100 കോടിയിലധികം നേടുന്നത്. വിദേശത്ത് മാത്രം ജനനായകൻ 85 കോടി നേടി.
റിലീസ് ദിനം മുതൽ വാരാന്ത്യത്തിലും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ ലഭിച്ച ചിത്രത്തിന് പ്രവർത്തി ദിനമായിട്ടും ആദ്യ തിങ്കളാഴ്ചയും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ലഭിച്ചത്. രണ്ടാം തിങ്കളാഴ്ചയും മികച്ച വരവേല്‍പാണ് ചിത്രത്തിന് ലഭിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട താരം വിജയ്‌യെ അവസാനമായി സ്‌ക്രീനിൽ കാണാൻ പ്രായഭേദമന്യേ ഓരോ ആരാധകനും പ്രേക്ഷകനും തിയേറ്ററുകളിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച് കരഘോഷത്തോടെ ആസ്വദിക്കുകയാണ് ജനനായകൻ. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇത്രയധികം പ്രതിസന്ധികളിലൂടെ കടന്നുപോയി തിയേറ്ററിൽ റിലീസായി ബ്ലോക്ക്ബസ്റ്റർ ആകുന്ന ആദ്യ ചിത്രം കൂടിയാണ് ജനനായകൻ. ഇന്ത്യയിൽ ഇതുവരെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ കൂടി 5.8 മില്യൺ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിട്ടുപോയത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ,മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്. ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.
