'നിയമം മാറണം, ​ഗ്രീഷ്മയെ സ്പോട്ടിൽ തീർക്കണം': എന്തിന് ജയിലിലിട്ട് തടി വയ്പ്പിക്കണമെന്ന് നടി പ്രിയങ്ക

Published : Feb 09, 2025, 11:09 AM ISTUpdated : Feb 09, 2025, 11:39 AM IST
'നിയമം മാറണം, ​ഗ്രീഷ്മയെ സ്പോട്ടിൽ തീർക്കണം': എന്തിന് ജയിലിലിട്ട് തടി വയ്പ്പിക്കണമെന്ന് നടി പ്രിയങ്ക

Synopsis

ഷാരോണിന്‍റെ അമ്മ ഇപ്പോഴും ദുഃഖിതയല്ലേ എന്നും പ്രിയങ്ക.

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് എതിരെ നടി പ്രിയങ്ക. ഇവരെ ഒക്കെ സ്പോട്ടില്‍ കൊല്ലണമെന്നും എന്തിനാണ് ജയിലിലിട്ട് തടിവയ്പ്പിക്കുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. ഷാരോണിന്‍റെ അമ്മ ഇപ്പോഴും ദുഃഖിതയല്ലേ എന്നും പ്രിയങ്ക പറയുന്നു. നിയമങ്ങള്‍ മാറണമെന്നും നടി പറഞ്ഞു. 

"ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം എന്നെ ഞാൻ പറയൂ. ആ അമ്മയുടെ മോൻ മരിച്ചില്ലേ. അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടി അവൾ തിരിച്ചുവരാനോ? സ്പോട്ടിൽ ചെയ്യണം. മൂന്ന് വയസായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ആളെ സ്പോട്ടിൽ കൊല്ലണം. അല്ലാതെ അവരെ ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ഒരമ്മയ്ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കിൽ അവരെ ഒക്കെ ആ സ്പോട്ടിൽ തീർക്കാതെ മാസങ്ങളോളം കൊണ്ടു പോകുന്നത് എന്തിനാണ്. നിയമം മാറണ്ടേ ? മാറ്റണം", എന്നാണ് പ്രിയങ്ക പറഞ്ഞത്.

ഒരു സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വീഡീയോ പുറത്തുവന്നതിന് പിന്നാലെ പ്രിയങ്കയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. പ്രിയങ്ക പറഞ്ഞത് നൂറ് ശതമാനവും ശരിയാണെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്. 

'പുരുഷന്മാർക്ക് മാത്രം ബീഫ്, എനിക്കില്ല, ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങും';സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

അടുത്തിടെ പുരുഷ കമ്മീഷന് പിന്തുണയുമായി പ്രിയങ്ക എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ആരെന്തൊക്കെ പറഞ്ഞാലും പുരുഷന്മാർക്കൊപ്പം താന്‍ നിൽക്കുമെന്നും തന്നെക്കാൾ കുറച്ചു മുകളിലാണ് പുരുഷന്മാർക്ക് കൊടുത്തിട്ടുള്ള സ്ഥാനമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. പുരുഷന്മാർക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ