'വാലിബൻ കണ്ടു, ഒന്നല്ല രണ്ടു തവണ, കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാൻ'-കുറിപ്പ്

Published : Feb 02, 2024, 09:50 PM ISTUpdated : Feb 02, 2024, 09:53 PM IST
'വാലിബൻ കണ്ടു, ഒന്നല്ല രണ്ടു തവണ, കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാൻ'-കുറിപ്പ്

Synopsis

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്.

മോഹൻലാൽ നായകനായി എത്തിയ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വൻ ഹൈപ്പോടും പ്രതീക്ഷയോടും എത്തിയ ചിത്രമായിരുന്നു വാലിബൻ. എന്നാൽ പ്രതീക്ഷച്ചത്ര പ്രകടനം ചിത്രത്തിന് തിയറ്ററിലോ ബോക്സ് ഓഫീസിലോ നടത്താനായില്ലെന്നതാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഒപ്പം ചിത്രത്തിന് എതിരെ മനപൂർവ്വമായ ഹേറ്റ് ക്യാമ്പയിനുകൾ നടക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതിനിടെ നടി രചന നാരായണൻകുട്ടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 

മലൈക്കോട്ടൈ വാലിബൻ രണ്ട് തവണയാണ് കണ്ടതെന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മഹാനടൻ മോഹൻലാലിന് അല്ലാതെ ഈ വാലിബനെ അവതരിപ്പിക്കാൻ തക്ക ​ഗ്രേസ് വേറെ ആർക്കും ഇല്ല എന്നുറപ്പാണെന്നും രചന പറയുന്നു. 

"വാലിബൻ കണ്ടു.  ഒന്നല്ല രണ്ടു തവണ.  കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാൻ ആണ് രണ്ടാമത്തെ കാഴ്ച ഉണ്ടായത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഈ മഹാനടൻ ഉണ്ടല്ലോ അദ്ദേഹത്തിനല്ലാതെ ഈ വാലിബനെ അവതരിപ്പിക്കാൻ തക്ക Grace വേറെ ആർക്കും ഇല്ല എന്നുറപ്പാണ്. Mohanlal ഓരോ സിനിമയും പ്രമേയം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും ഇത്രയും ഭംഗിയായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഈ കഴിവുറ്റ സംവിധായകൻ കാണിക്കുന്ന experimentation ഉണ്ടല്ലോ... Lijo Jose Pellissery ഇത് രണ്ടും മാത്രം മതി ആ രണ്ടാം വരവിനായുള്ള കാത്തിരിപ്പിന്", എന്നാണ് രചന നാരായണൻകുട്ടി കുറിച്ചത്. 

'നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങൽ നികത്താൻ ഒരുജന്മം കൊണ്ട് സാധിച്ചെന്ന് വരില്ല..' മനസുലഞ്ഞ് 'കണ്ണന്‍'

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. പിഎസ് റഫീക്കും ലിജോയും ചേർന്നായിരുന്നു തിരക്കഥ ഒരുക്കിയത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം രണ്ടാം വരത്തിലേക്ക് കടന്ന ചിത്രം ഇതുവരെ നേടിയത് ഇരുപത്തി അഞ്ച് കോടിക്ക് മേലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?