'സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ കെഎസ്ആര്‍ടിസിയിൽ ആക്കണം': നടി രഞ്ജിനി

Published : Oct 07, 2022, 04:44 PM ISTUpdated : Oct 07, 2022, 04:48 PM IST
'സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ കെഎസ്ആര്‍ടിസിയിൽ ആക്കണം': നടി രഞ്ജിനി

Synopsis

ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം ശങ്കരമാങ്കലത്ത് വച്ച് ചവറ പൊലീസ് ആണ് ഇയാളെ സാഹസികമായി പിടികൂടിയത്.

ഴിഞ്ഞ ദിവസമാണ് സ്കൂൾ വിദ്യാർത്ഥികളുടെ അടക്കം 9 പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടം നടന്നത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഈ അവസരത്തിൽ ബസ് അപകടത്തെ കുറിച്ച് നടി രഞ്ജിനി കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. സ്‌കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണമെന്ന് രഞ്ജിനി പറയുന്നു. ഇത് ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ കെഎസ്ആർടിസിക്ക് വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് നടി കുറിക്കുന്നു. 2018 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡി.സിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു എന്നും രഞ്ജിനി ചോദിക്കുന്നു. 

രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ

അഞ്ച് വിദ്യാര്‍ഥികളടക്കം ഒന്‍പത് പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേരളം അതീവ ദുഃഖത്തിലാണ്. വളരെ കര്‍ശനമായ മോട്ടോര്‍ വാഹന നിയമങ്ങള്‍ ഉണ്ടായിട്ടും സ്വകാര്യ ബസുകള്‍ ഫ്‌ളാഷ് ലൈറ്റുകളും സൈറണും മറ്റും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സര്‍ക്കാരിനോട് എനിക്ക് ഒരു അപേക്ഷയാണുള്ളത്. സ്‌കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം. ഇത് കൂടുതല്‍ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ  കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും. 2018ല്‍ ഉദ്ഘാടനം ചെയ്ത കെ.ടി.ഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു?

അതേസമയം ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം ശങ്കരമാങ്കലത്ത് വച്ച് ചവറ പൊലീസ് ആണ് ഇയാളെ സാഹസികമായി പിടികൂടിയത്. ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ ആയിരുന്നു അറസ്റ്റ്. സംഭവത്തില്‍ നരഹത്യയ്ക്ക് കേസെടുത്ത പൊസീല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടം ഉണ്ടായ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നോയെന്നാണ് സ്ഥിരീകരിക്കാന്‍ ജോമോന്‍റെ രക്തസാമ്പിൾ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. 

വടക്കഞ്ചേരി അപകടം: സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്ത് വാഹനമോടിക്കല്‍;ജോമോന്‍റെ പഴയ വീഡിയോ പുറത്ത്

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍