Bheemla Nayak : 'ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രം', 'ഭീംല നായകി'നെ കുറിച്ച് സംയുക്ത മേനോൻ

Web Desk   | Asianet News
Published : Feb 25, 2022, 01:57 PM ISTUpdated : Feb 25, 2022, 02:17 PM IST
Bheemla Nayak : 'ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രം', 'ഭീംല നായകി'നെ കുറിച്ച് സംയുക്ത മേനോൻ

Synopsis

 'ഭീംല നായകി'ല്‍ സംയുക്ത മേനോനും പ്രധാന കഥാപാത്രമായി എത്തുന്നു.  

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'അയ്യപ്പനും കോശി'യും തെലുങ്കില്‍ റീമേക്ക് ചെയ്‍ത് എത്തിയിരിക്കുന്നു. തെലുങ്കില്‍ 'ഭീംല നായക്' (Bheemla Nayak) എന്ന പേരില്‍ എത്തിയ ചിത്രത്തിന് മോശമല്ലാത്ത പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തില്‍ 'ഭീംല നായക്' ചിത്രത്തിന് റിലീസില്ല. 'ഭീംല നായക്' എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ച മലയാളി താരം സംയുക്ത മേനോൻ (Samyuktha Menon) പറയുന്നു.

മാറ്റങ്ങൾ ആദ്യം കഠിനവും കുഴപ്പവുമുള്ളതാണെങ്കിലും അവസാനം ഗംഭീരമായിരിക്കും എന്നാണ് ആദ്യമായി തെലുങ്ക് സിനിമ അഭിനയിച്ചതിനെ കുറിച്ചത് സംയുക്ത മേനോൻ പറയുന്നത്. എന്റെ ആദ്യ തെലുങ്ക് ചിത്രം റിലീസ് ചെയ്യുകയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുമെന്ന് വിചാരിക്കുമെന്നും സംയുക്ത മേനോൻ എഴുതിയിരിക്കുന്നു. സംയുക്ത മേനോൻ തന്റെ ഫോട്ടോകളും പങ്കുവെച്ചിരിക്കുന്നു.

'ഭീംല നായക്' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. 


Read More :  'അയ്യപ്പൻ നായരും' 'സ്റ്റീഫൻ നെടുമ്പള്ളി'യും ഒരേ ഫ്രെയിമില്‍, വീഡിയോ
 

പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിക്കുന്നത്.  നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.

രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് ഷൂട്ട് ചെയ്‍തത്.

'ഭീംല നായകി'നായി കെ എസ് ചിത്ര പാടിയ ഗാനം വൻ ഹിറ്റായിരുന്നു.  'അന്തയിഷ്‍ടം' എന്നു തുടങ്ങുന്ന ഗാനമാണ് കെ എസ് ചിത്ര പാടിയത്. രാമജോഗയ്യ ശാസ്‍ത്രിയാണ് വരികള്‍ എഴുതിയത്. എസ തമന്റെ സംഗീത സംവിധാനത്തില്‍ എത്തിയ മനോഹരമായ മെലഡിയാണ് ഇതെന്നായിരുന്നു അഭിപ്രായങ്ങള്‍.

ഹിന്ദിയിലും  'അയ്യപ്പനും കോശി'യും റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡിലിലെ 'അയ്യപ്പനും കോശി'യുമായി എത്തുന്നത് ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ആണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതനുസരിച്ചാണെങ്കിൽ 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജോൺ എബ്രഹാമും അഭിഷേകും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുംചിത്രത്തിന് ഉണ്ടാകും. തമിഴിൽ കാര്‍ത്തിയും പാര്‍ഥിപനുമാണ് പൃഥ്വിരാജും ബിജു മേനോനും അവതരിപ്പിച്ച ടൈറ്റില്‍ റോളുകളില്‍ എത്തുകയെന്നാണ് വിവരം. 

മലയാളത്തില്‍ 2020ൽ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'. സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്‍ത ചിത്രം ഒരിടവേളയ്‍ക്ക് ശേഷം മലയാളത്തില്‍ വന്ന തിരക്കഥയുടെ ബലത്തിലുള്ള മാസ് സിനിമയായിരുന്നു ഇത്. പൃഥ്വിയും സച്ചിയും ഒന്നിച്ച രണ്ടാമത്തെ ചിത്രവും ഇതായിരുന്നു. സച്ചി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായ 'അനാര്‍ക്കലി' പൃഥ്വിരാജിന്റെ കരിയറിലെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. 'അയ്യപ്പനും കോശിയും' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് സച്ചി അകാലത്തില്‍ അന്തരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ