
ഫിലിംഫെയർ ഡിജിറ്റൽ മാഗസീനിന്റെ കവർ ചിത്രമായി നടൻ ടൊവിനോ തോമസ്(Tovino Thomas). ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ(Naradhan Movie) എന്ന സിനിമയിലെ ലുക്കിലാണ് ടൊവിനോ കവർ ചിത്രത്തിൽ എത്തുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ നിന്നുള്ള ഒരു നടൻ ഡിജിറ്റൽ കവറിൽ ഇടംപിടിക്കുന്നത്. സിനിമാഭിനയം തുടങ്ങിയതിന്റെ പത്താം വർഷത്തിൽ ആണ് ടൊവിനോ ഈ സ്വപ്നനേട്ടം സ്വന്തമാക്കുന്നത്. മിന്നൽ മുരളിയുടെ വലിയ വിജയത്തോടെ പാൻ ഇന്ത്യൻ സ്റ്റാർ ലെവലിലേക്ക് ടോവിനോ ഉയർന്നിരുന്നു.
മാർച്ച് 3 നാണ് നാരദൻ ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആർ. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
അന്ന ബെൻ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജാഫർ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.
സംഗീത സംവിധാനം ഡി.ജെ ശേഖർ മേനോനും ഒർജിനൽ സൗണ്ട് ട്രാക്ക് നേഹയും യാക്‌സൺ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആർട്ട് ഗോകുൽ ദാസ്. വസ്ത്രലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആബിദ് അബു -വസിം ഹൈദർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി. ആർ. ഒ ആതിര ദിൽജിത്ത്.
വക്കീലുമാരുടെ 'വാശി', ടൊവിനൊ- കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
കീര്‍ത്തി സുരേഷും (Keerthy Suresh) ടൊവിനൊ തോമസും (Tovino Thomas) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വാശി' (Vaashi). 'വാശി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ് (Vishnu G Raghav). വിഷ്‍ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.
മോഹൻലാല്‍, മഞ്‍ജു വാര്യര്‍, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചൻ, എ ആര്‍ റഹ്‍മാൻ, തൃഷ തുടങ്ങിയവരുടെ ഫേസ്‍ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിവിട്ടിരിക്കുന്നത്. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക എന്നാണ് വ്യക്തമാകുന്നത്. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ.