"എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം": ശാന്തി ബാലചന്ദ്രൻ

Published : Jun 16, 2026, 03:49 PM IST
Ananthan kaadu

Synopsis

ആര്യയെ നായകനാക്കി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'അനന്തൻകാട്'.

ആര്യ നായകനായി ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന ചിത്രമാണ് അനന്തൻകാട്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. 'ടിയാൻ' സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. വൻവിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ശാന്തി ബാലചന്ദ്രൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ അഭിനയിക്കുക എന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും ഏറ്റവും പ്രധാനപ്പെട്ടത് ആയിരിക്കുമെന്നാണ് ശാന്തി പറയുന്നത്. "ഇതുപോലൊരു സിനിമയുടെ ഭാഗമാകാന്‍ പറ്റിയതില്‍ ഭയങ്കര സന്തോഷമുണ്ട്. കുറേ നാളുകള്‍ക്ക് ശേഷമാണ് എനിക്ക് ഇത്രയും ശക്തമായ കഥാപാത്രം കിട്ടുന്നത്. എല്ലാ അഭിനേതാക്കളുടേയും ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമാണ് മുരളി ചേട്ടന്‍ എഴുതിയ കഥാപാത്രം അവതരിപ്പിക്കുകയെന്നത്. അതിനുള്ള അവസരം കിട്ടിയതില്‍ വളരെ സന്തോഷം" ശാന്തി പറയുന്നു.

"കൃഷ്ണകുമാറേട്ടനും മുരളി ചേട്ടനും വളരയെധികം വ്യക്തതയുണ്ടായിരുന്നു കാര്‍ത്തിയെന്ന കഥാപാത്രം എങ്ങനെയാണെന്നതില്‍. എന്റെ ആവേശം അവരുടെ കൂടെ കൊളാബ് ചെയ്യുക എന്നതിലായിരുന്നു. പിന്നെ സൗത്ത് ഇന്ത്യയിലെ പല ഭാഷകളില്‍ അഭിനയിക്കുന്ന പ്രഗത്ഭരായ അഭിനേതാക്കളുടെ കൂടെ അഭിനയിക്കാനുള്ള അവസരം കൂടിയായിരുന്നു ഇത്. കുറേ നാളായി ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയായിരുന്നു. ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ മലയളത്തില്‍ ഇറങ്ങിയിട്ട് കുറച്ചായെന്ന് കരുതുന്നു." ശാന്തി കൂട്ടിച്ചേർത്തു. സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപ്പാടിക്കിടെയായിരുന്നു ശാന്തിയുടെ പ്രതികരണം.

'ശിശിര' എന്ന കന്നഡ ചിത്രത്തിലൂടെ 2009-ൽ സിനിമാലോകത്തെത്തിയ അജനീഷ് ഇതിനകം അകിര, കിരിക് പാർട്ടി, ബെൽബോട്ടം, അവനെ ശ്രീമൻ നാരായണ, ദിയ, വിക്രാന്ത് റോണ, കാന്താര, ഗന്ധാഡ ഗുഡി, കൈവ, യുവ, ബഗീര തുടങ്ങിയ കന്നഡ സിനിമകളിലും കുരങ്ങു ബൊമ്മൈ, റിച്ചി, നിമിർ, മഹാരാജ തുടങ്ങിയ തമിഴ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ലോകമാകെ തരംഗമായി മാറിയ 'കാന്താര'യിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി ഏവരും ഏറ്റെടുത്ത കാന്താരയുടെ രണ്ടാം ഭാഗമായ 'കാന്താര ചാപ്റ്റർ 1'ലും സംഗീതമൊക്കിയിരിക്കുന്നത് അജനീഷാണ്.

ആര്യ നായകനായെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലെ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്‍റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും ഏവരും ഏറ്റെടുത്തിട്ടുമുണ്ട്.

ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, പിആർഒ: ആതിര ദിൽജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മെസി ആരാ?, റൊണാൾഡോ ആരാ?, ഫു‍ട്ബോളിന്റെ എബിസിഡി അറി‍യില്ല, എന്നാലും സ്റ്റാറ്റസുകള്‍ക്ക് കുറവില്ല'; വിമർശിച്ച് ശാരിക
ഇനി പൃഥ്വിരാജിന്റെ 'ഒടിയൻ', സംവിധാനം രാഹുല്‍ സദാശിവൻ, നായികയായി മഞ്‍ജു വാര്യരും