'അന്ന് തല്ലിച്ചതച്ചു, തല പൊട്ടി ചോരയൊഴുകി; ഇന്നവൻ എംഎൽഎ, തല്ലിച്ചതച്ചവര്‍ സല്യൂട്ട് അടിയ്‌ക്കേണ്ടി വരും'; മനംനിറഞ്ഞ് നടി

Published : May 06, 2026, 10:44 PM IST
AD Thomas

Synopsis

എ.ഡി. തോമസിൻ്റെ വിജയത്തെക്കുറിച്ച് നടി സീമ ജി. നായർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മുൻപ് നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റ തോമസ് ഇപ്പോൾ എംഎൽഎ ആയതിനെ 'കാലത്തിൻ്റെ കാവ്യനീതി' എന്ന് അവർ വിശേഷിപ്പിച്ചു.

കേരളത്തിൽ ബഹുഭൂരിപക്ഷത്തിൽ കോൺ​ഗ്രസ് അധികാരത്തിലേറിയിരിക്കുകയാണ്. ആരാകും മുഖ്യമന്ത്രി എന്നറിയാനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ ഇപ്പോൾ തതവസരത്തിൽ ആലപ്പുഴയിൽ നിയൂക്ത എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട എ ഡി തോമസിനെ കുറിച്ച് നടി സീമ ജി നായർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. നവകേരളം യാത്രയ്ക്കിടെ പിണറായി വിജയന്റെ കാറിന് നേരെ പ്രതിഷേധിച്ചതിന്റെ പേരിൽ അം​ഗരക്ഷകർ തല്ലിച്ചതച്ച ആളായിരുന്നു തോമസ്. അ​ദ്ദേഹത്തിന്റെ വിജയത്തെ പ്രകീർത്തിച്ച് കൊണ്ടുള്ളതാണ് സീമയുടെ വാക്കുകൾ.

സീമ ജി നായരുടെ വാക്കുകൾ ഇങ്ങനെ

ശുഭദിനം.. ഇത് ആലപ്പുഴയുടെ എംഎല്‍എ A.D.തോമസ്.. ഇത്തവണ നടന്ന തെരെഞ്ഞെടുപ്പിൽ ആലപ്പുഴയിലെ, അല്ല കേരളത്തിലെ തന്നെ ശക്തനായ നേതാവിനെ നേരിട്ട വ്യക്തി.. കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ഒരു ആൾ എന്ന നിലയിൽ എങ്ങനെയായിരിക്കും ഈ ശക്തനായ നേതാവിനെ തോമസ് നേരിടുകയെന്ന ആകാംക്ഷ ഉണ്ടായിരുന്നു.. "നത്തോലി ഒരു ചെറിയ മീനല്ല" എന്ന് പറയുന്നതുപോലെ.. 21000 വോട്ടുകൾ നേടി വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമ്പോൾ, എന്നെ പോലുള്ളവരുടെ സംശയത്തിന് കഴമ്പില്ല എന്ന് മനസിലായി.

കഴിഞ്ഞ മന്ത്രിസഭ നടത്തിയ നവകേരള സദസ്സിനെതിരെ കേരളത്തിലെ പ്രതിപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധ സമരത്തിൽ ആലപ്പുഴ ജില്ലയിലെ സമരത്തിൽ മുന്നിൽ നിന്നത് തോമസ്‌ ആയിരുന്നു.. അന്ന് നവകേരള ബസിനു നേരെ കരിങ്കോടി കാണിക്കുകയും, പ്രതിക്ഷേധിക്കുകയും ചെയ്തു.. ബസ് പോയതിനു ശേഷം പുറകെ വന്ന വാഹനത്തിൽ നിന്നും മുഖ്യമന്ത്രിയുടെ അംഗരക്ഷകർ എന്ന് പറയുന്ന കറുത്ത ഡ്രസ്സ് ഇട്ട പോലീസുകാർ ചാടിയിറങ്ങി വന്ന് തോമസിനെയും മറ്റു പ്രവർത്തകരെയും തല്ലി ചതച്ചു, വലിയ വടികൊണ്ടുള്ള അടിയിൽ തോമസിന്റെ തല പൊട്ടി ചോരയൊഴുകി കൊണ്ടിരുന്നു.. അന്ന് മാധ്യമങ്ങളിൽ വന്ന തോമസിന്റെ മുഖവും, അടിച്ചു ചതച്ച അംഗരക്ഷകരുടെ മുഖവും മറന്നിട്ടില്ല.. ഇന്ന് എഡി തോമസ് ആലപ്പുഴയുടെ എംഎല്‍എ ആണ്.. പ്രോട്ടോകോൾ പ്രകാരം ചീഫ് സെക്രട്ടറിയുടെ മുകളിൽ ആണ് എംഎല്‍എയുടെ സ്ഥാനം.. അന്ന് തല്ലി ചതച്ചവർ ഇവിടെ ഉണ്ടെങ്കിൽ തോമസിനെ കാണുമ്പോൾ സല്യൂട്ട് അടിയ്‌ക്കേണ്ടി വരും.. ഒരു സല്യൂട്ടിൽ കാലത്തിന്റെ കാവ്യ നീതി അവസാനിക്കാൻ സാധ്യത ഇല്ല.. കാലം ഒന്നും കണക്ക് ചോദിക്കാതെ പോയിട്ടുമില്ല.. എഡി തോമസ് എംഎല്‍എയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മോളിവുഡ് ടൈംസ് കളറാക്കാൻ നെസ്‍ലിനൊപ്പം ഷറഫുദ്ദീനും; ക്യാരക്ടർ പോസ്റ്റർ പുറത്ത്
ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃഢം' മെയ് 8ന് തിയേറ്ററുകളിൽ