
കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് നടി സീമ ജി നായകർ പങ്കുവച്ചിരുന്നു. എയര്‍ ഇന്ത്യയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന സുഹൃത്തായ വിഷ്ണുവുമായി ബന്ധപ്പെട്ടതായിരുന്നു പോസ്റ്റ്. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. എന്നാൽ ഈ പോസ്റ്റിന് വിമർശന കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇവയ്ക്ക് മറുപടിയുമായാണ് സീമ ജി നായർ രംഗത്ത് എത്തിയിരിക്കുന്നത്.
പങ്കുവച്ച ഫോട്ടോയിൽ ഞാൻ ചിരിച്ചു നിൽക്കുന്നു എന്നാണ് തനിക്കെതിരായ ഒരു കുറ്റമെന്ന് സീമ പറയുന്നു. പോസ്റ്റെന്റെ തള്ളായിട്ടും, കണ്ണീരു വിറ്റു കാശാക്കുന്നവൾ ആയും,എന്ത് കണ്ടാലും പോസ്റ്റ് ആയി വരുന്നവൾ ആയും, അവനും ആ ഫോട്ടോ വഴി പ്രശസ്തി നേടി എന്നൊക്കെയും ആരോപണങ്ങൾ ഉയർന്നെന്നും സീമ പറയുന്നു. ഈ ഒരു സമയത്തു ഇതൊക്കെ വായിക്കുമ്പോൾ തന്റെ അനുജനെ പോലെ കരുതുന്ന വിഷ്ണുവിന്റെ വേദന കാണുമ്പോൾ വിഷമമുണ്ടെന്നും അവർ പറഞ്ഞു.
സീമ ജി നായരുടെ വാക്കുകൾ ഇങ്ങനെ
അഹമ്മദാബാദ് ദുരന്തത്തിന് ശേഷം ഞാൻ ഒരു പോസ്റ്റിട്ടിരുന്നു എയര്‍ ഇന്ത്യയില്‍ വർക്ക് ചെയ്യുന്ന വിഷ്ണുവിന്റെയൊപ്പമുള്ള ഫോട്ടോയുമായി ..അതിൽ എന്റെ പേരിൽ കണ്ടു പിടിച്ച കുറ്റം NO 1 ഞാൻ ചിരിച്ചു നിൽക്കുന്നു എന്നാണ് (എല്ലാവരുടെയും അറിവിലേക്ക് )ആ ഒരു പോസ്റ്റിടാൻ വേണ്ടി അവന്റെയടുത്തുപോയി കരഞ്ഞുകൊണ്ടുള്ള ഒരു ഫോട്ടോ ഷൂട്ടെടുക്കാൻ പറ്റുന്ന സമയം അല്ലായിരുന്നു .ഞാനും അവനും കൂടിയുള്ള ,എന്റെ കയ്യിൽ ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്യാൻ മാത്രമേ കഴിയുകയുള്ളായിരുന്നു ..NO 2..ആരോപണം ,കുറെ SOCIAL മീഡിയ പോസ്റ്റുകളിൽ പല ഹെഡിങ്ങിൽ ആ പോസ്റ്റിന്റെ ന്യൂസ് വന്നു ,അത് എന്റെ തള്ളായിട്ടും,കണ്ണീരു വിറ്റു കാശാക്കുന്നവൾ ആയും ,എന്ത് കണ്ടാലും പോസ്റ്റ് ആയി വരുന്നവൾ ആയും ,അവനും ആ ഫോട്ടോ വഴി പ്രശസ്തി നേടി എന്നൊക്കെയും ..ആരോപണങ്ങൾ നീണ്ടു പോകുന്നു ..വിഷമം തോന്നിയോ എന്ന് ചോദിച്ചാൽ (തോന്നി )ഇല്ലേ എന്ന് ചോദിച്ചാൽ (ഇല്ല )ഈ പ്രബുദ്ധ കേരളത്തിലെ വിവരം ഉള്ള ചേട്ടന്മാരോടും ,ചേച്ചിമാരോടും ,സാറുമ്മാരോടും ഒന്നേ പറയാൻ ഉള്ളു ..എന്റെതള്ളു കേൾക്കാൻ നിങ്ങളാരും നിൽക്കണമെന്ന് ഞാൻ അപേക്ഷിച്ചിട്ടില്ല ,ഓരോ ആരോപണങ്ങളും ആരെ കുറിച്ച് പറയുമ്പോളും നമ്മൾ മനസിലിക്കേണ്ടത് ..ആരോപണം മാത്രം പറയാനും ,അതുണ്ടാക്കാനും ജീവിത ശപഥം എടുത്തു ജീവിക്കുന്ന കുറെ ജന്മങ്ങൾ ഉണ്ട്.(ചീഞ്ഞു പുഴുത്ത ജന്മങ്ങൾ )അന്യന്റെ വീടിന്റെയുള്ളിൽ എന്ത് നടക്കുന്നു എന്ന് ഓർത്തു വേവലാതിപ്പെടുന്നവർ, അങ്ങനെയുള്ളവരുടെ വാക്കുകൾ ഈ കേരളത്തിൽ ഉള്ളവർ മുഖ വിലക്കെടുക്കില്ല. പോസ്റ്റ് വായിക്കാതെ, എന്താണ് എഴുതിയിരിക്കുന്നതെന്നു മനസിലാക്കാതെ വെറുതെ പുലമ്പുന്ന പുഴുത്ത ജന്മങ്ങൾ. ഇവരുടെയൊക്കെ വിചാരം ഒരു പോസ്റ്റിട്ടു പ്രശസ്തിക്ക് വേണ്ടി ജീവിക്കുന്നു എന്നാണ് ..അങ്ങനെ ചിന്തിക്കുന്നവർക്ക് തെറ്റുപറ്റിപോയി, ഒരു വിഷമം മാത്രമേ ഉള്ളു. ഈ ഒരു സമയത്തു ഇതൊക്കെ വായിക്കുമ്പോൾ എന്റെ അനുജനെ പോലെ ഞാൻ കരുതുന്ന വിഷ്ണുവിന്റെ വേദന. ഇന്ന് രാവിലെയും അവനോടു ഞാൻ സോറി പറഞ്ഞു. അതൊന്നും മൈൻഡ് ചെയ്യണ്ട ചേച്ചി എന്ന് പറയുമ്പോളും മനസ്സിനുള്ളിൽ ഒരു നീറ്റൽ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ