
മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്‌നേഹ ശ്രീകുമാര്‍. മറിമായം അടക്കം നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചാണ് സ്‌നേഹ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായത്. കഴിഞ്ഞ വര്‍ഷം സ്‌നേഹയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്തോഷമുണ്ടായ വര്‍ഷമായിരുന്നു. നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഗര്‍ഭകാലം കുഴപ്പങ്ങളൊന്നുമില്ലാതെ പോയതിന് പ്രധാന കാരണം തന്നെ നോക്കിയ ഡോക്ടറാണെന്നാണ് നടിയിപ്പോള്‍ പറയുന്നത്.
ഡോക്ടറുടെ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് സ്‌നേഹയിപ്പോള്‍ എത്തിയിരിക്കുന്നത്. 'ഇതാണ് എന്റെ ഡോക്ടര്‍ സൂസന്‍. എന്റെ മോനെ ആദ്യമായി കൈയില്‍ എടുത്ത ഡോക്ടര്‍. എന്റെ പല യൂട്യൂബ് വീഡിയോകളിലും ഞാന്‍ പറഞ്ഞ സൂസന്‍ ഡോക്ടര്‍. ഗര്‍ഭകാലം ഏറ്റവും നല്ല ഓര്‍മ്മകളുള്ളത് ആവാന്‍ ഉള്ള പ്രധാന കാരണം ഞാന്‍ ഈ ഡോക്ടറുടെ അടുത്ത് എത്തിയതാണ്. 9 മാസം വരെ ജോലിക്ക് പോവാനും, കാര്‍ ഓടിക്കാനും, ഡാന്‍സ് കളിക്കാനും, പ്രോഗ്രാമുകള്‍ ചെയ്യാനും ഒക്കെ സാധിച്ചത് ഒരു ധൈര്യമായി സൂസന്‍ ഡോക്ടര്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. വളരെ സ്‌നേഹത്തില്‍ ഭയപ്പെടുത്താതെ കാര്യങ്ങള്‍ പറഞ്ഞു തരുന്ന രീതി ആണ് ഡോക്ടര്‍ക്കു, അതുകൊണ്ട് തന്നെ എല്ലാ ശ്രദ്ധയോടും കൂടി ഇഷ്ട്ടമുള്ള കാര്യങ്ങള്‍ ചെയ്തു എന്റെ ഗര്‍ഭകാലം സന്തോഷം നിറഞ്ഞതായി.
ഹോസ്പിറ്റലില്‍ നിന്ന് പോന്ന ശേഷം മോനെ ഡോക്ടര്‍ ഇന്നാണ് കാണുന്നത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുള്ള നിമിഷമായി എന്നും ഇത് മനസ്സില്‍ സൂക്ഷിക്കും. നമ്മുടെ ജീവിതത്തിലെ പല ഘട്ടങ്ങളില്‍ ഇതുപോലെ ചിലര്‍ വരും, അവരാണ് എനിക്ക് ദൈവം. കേദാറും ഞാനും ഞങ്ങടെ ഡോക്ടര്‍ ആന്റിയും'... എന്നും പറഞ്ഞാണ് സ്‌നേഹ ശ്രീകുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ആവേശം വാനോളം, പത്താം നാൾ 'വാലിബന്റെ' ഉദയം, 'റെക്കോർഡ് സൃഷ്ടിക്കു'മെന്ന് ആരാധകർ
മറിമായത്തിലൂടെ ഒരുമിച്ച് അഭിനയിച്ചതോടെയാണ് നടന്‍ ശ്രീകുമാറും സ്‌നേഹയും ഇഷ്ടത്തിലാവുന്നത്. അങ്ങനെ ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..