'ആശുപത്രിയില്‍ ഞാന്‍ സുരക്ഷിതയായിരുന്നു'; കൊവിഡ് മുക്തയായ നടി സോആ മൊറാനി പറയുന്നു

By Web TeamFirst Published Apr 19, 2020, 1:39 PM IST
Highlights

''പനിയും ക്ഷീണവുമായാണ് തുടങ്ങിയത്. ആദ്യത്തെ മൂന്ന് നാല് ദിവസം ഞാന്‍ ഒന്നും കാര്യമാക്കിയില്ല. പക്ഷേ..."
 

മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടി സോആ മൊറാനി ആശുപത്രി വിട്ടു. വീട്ടില്‍ തിരിച്ചെത്തിയ സോആ തന്റെ ആശുപത്രി അനുഭവഭങ്ങള്‍ പങ്കുവച്ചു. താന്‍ നേരിട്ട രോഗ ലക്ഷണങ്ങളും ആശുപത്രിയും ഭരണകൂടവും തന്നെ എത്രമാതം പരിചരിട്ടുവെന്നതും സോആ വിവരിച്ചു. 

''പനിയും ക്ഷീണവുമായാണ് തുടങ്ങിയത്. ആദ്യത്തെ മൂന്ന് നാല് ദിവസം ഞാന്‍ ഒന്നും കാര്യമാക്കിയില്ല. പക്ഷേ ചുമയും നെഞ്ചില്‍ അണുബാധയും തുടങ്ങിയതോടെ കാര്യം ഗുരുതരമായി. ഒരു സാധാരണ പനിയായി എനിക്ക് തോന്നിയില്ല. ഞാന്‍ ഡോക്ടറെ സമീപിച്ചു. '' - സോആ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'' ഞങ്ങള്‍ എല്ലാവരും പേടിച്ചിരുന്നു. പ്രത്യേകിച്ച് മാതാപിതാക്കള്‍. ഇത് മറ്റെന്തെങ്കിലും പകര്‍ച്ച പനിയാകുമെന്ന് സമാധാനിച്ചിരിക്കുകയായിരുന്നു അവര്‍. '' നടി കൂട്ടിച്ചേര്‍ത്തു.

പിന്നാലെ സോആയുടെ പിതാവും ബോളിവുഡ് നിര്‍മ്മാതാവുമായ കരിം മൊറാനിക്കും സഹോദരി ഷാസയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് ആദ്യമാണ് ഷാസ ശ്രാലങ്കയില്‍ നിന്ന് തിരിച്ചെത്തിയത്. സോആ രാജസ്ഥാനില്‍ നിന്ന് എത്തിയത് മാര്‍ച്ച് പകുതിയിലാണ്. 

''ആശുപത്രിയില്‍ ഞാന്‍ സുരക്ഷിതയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു അവര്‍ എന്താണ് ചെയ്യുന്നതെന്ന്.'' സോആ പറഞ്ഞു. 2007 ല്‍ ഓം ശാന്തി ഓശാനയില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് സോആ തന്റെ സിനിമാജീവിതം ആരംഭിച്ചത്. 

click me!