
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സോനു സതീഷ്. ഏഷ്യാനെറ്റിലെ 'വാല്‍ക്കണ്ണാ'ടി പരിപാടിയില്‍ അവതാരികയായി കരിയര്‍ ആരംഭിച്ച താരം, നര്‍ത്തകി-നടി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു മലയാളിയുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറുകയായിരുന്നു. വില്ലത്തിയായും നായികയായും മിനിസ്‌ക്രീനിലെ നിത്യ സാനിദ്ധ്യമായ സോനു അടുത്തിടെയായി സ്‌ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോളിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ്. തങ്ങളൊരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് സോനു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.
ഭര്‍ത്താവ് അജയ്‌ക്കൊപ്പമുള്ള മെറ്റേണിറ്റി ഷൂട്ടിനൊപ്പമാണ് താനൊരു അമ്മയായ സന്തോഷം താരം പങ്കുവച്ചത്. മനോഹരമായ മഞ്ഞ മെറ്റേണിറ്റി വെയറില്‍, നിറ വയറുമായാണ് സോനു ഉള്ളത്. പെണ്‍കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ കട്ട വെയിറ്റിംഗ് ആണെന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്. കൂടാതെ സന്തോഷവും, ആശംസകളുമായി ആരാധകര്‍ കമന്റ് ബോക്‌സ് നിറച്ചിട്ടുമുണ്ട്.
സ്ത്രീധനം പരമ്പരയിലെ വേണി എന്ന കഥാപാത്രമായാണ് മിനിസക്രീനില്‍ സോനു തന്റേതായ ഇടം കണ്ടെത്തിയത്. വില്ലത്തി കഥാപാത്രമായാണ് താരം സീരിയലില്‍ എത്തിയിരുന്നതെങ്കിലും താന്‍ വളരെ ആസ്വദിച്ചാണ് വില്ലത്തിവേഷം കൈകാര്യം ചെയ്തിരുന്നതെന്നാണ് താരം പലപ്പോഴും പറഞ്ഞിട്ടുള്ളത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന 'സുമംഗലീ ഭവഃ' പരമ്പരയിലെ ദേവു ആയിരുന്നു സോനു അവസാനം അഭിനയിച്ച കഥാപാത്രം. ഗര്‍ഭിണിയായതോടെയായിരുന്നു സോനു പരമ്പരയില്‍ നിന്നും പിന്മാറിയത്. പരമ്പരയില്‍ നിന്നും മാറി നിന്നെങ്കിലും, തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ സോനു സജീവമായിരുന്നു.
ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയുടെ പൊലീസ് വേഷം; 'പാപ്പൻ' ഇന്ന് തിയറ്ററുകളിൽ, പ്രതീക്ഷയിൽ ആരാധകർ
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ ആയ ജോഷി- സുരോഷ് ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പാപ്പൻ'. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. 'പാപ്പന്റേ'തായി പുറത്തുവന്ന ട്രെയിലറുകൾക്കും പോസ്റ്ററുകൾക്കും ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 'പാപ്പൻ' ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്.
ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'പാപ്പൻ'. 'സിഐ എബ്രഹാം മാത്യു മാത്തൻ' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ഇരുവരുടെയും കോമ്പിനേഷൻ എങ്ങനെ ആകുമെന്നറിയാനുള്ള ആവേശത്തിലാണ് ഒരുവിഭാഗം ആളുകൾ.
'പൊലീസ് വേഷത്തിൽ ഇങ്ങേരു വന്നാൽ പിന്നെ ഒന്നും പറയണ്ട തീ പാറും പാപ്പൻ പൊളിക്കും, പൊലീസ് വേഷത്തിൽ ഉള്ള നടത്തം, തലയെടുപ്പ്.. റിയൽ ഒറ്റക്കൊമ്പൻ. മലയാള സിനിമക്ക് എന്നും പാപ്പനായി ഇനി ഈ ഒറ്റ കൊമ്പൻ ഉണ്ടാകും, വർഷത്തിൽ എപ്പോഴെങ്കിലും ഒരു വരവ് ആയിരിക്കും അത് ഒന്നൊന്നര മാസ്സ് ആയിരിക്കും', എന്നൊക്കെയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത്.
ജൂലൈ 25ന് സെൻസറിംഗ് പൂർത്തിയായ 'പാപ്പന്' യു എ സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. നീതാ പിള്ളയാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിരുന്നു. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുമുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.
കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സജിതാ മഠത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്.
ആർ ജെ ഷാനിന്റേതാണ് തിരക്കഥ. ഗാനങ്ങൾ - മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യം -ഡിസൈൻ. പ്രവീൺ വർമ്മ: ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - നന്ദു ഗോപാലകൃഷ്ണൻ.
Read More : കോളേജ് അധ്യാപകനായി ധനുഷ്; ഫൈറ്റ് സീനുകളുടെ പെരുമഴയുമായി 'വാത്തി' ടീസര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ