11-ാം വിവാഹ വാർഷികം ആഘോഷിച്ച് നടി ശ്രീക്കുട്ടി, ആശംസകളുമായി ആരാധകർ

Published : Nov 21, 2023, 11:20 PM IST
11-ാം വിവാഹ വാർഷികം ആഘോഷിച്ച് നടി ശ്രീക്കുട്ടി, ആശംസകളുമായി ആരാധകർ

Synopsis

ഓട്ടോഗ്രാഫ് പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധയിലെത്തിയ താരം

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീക്കുട്ടി. ഓട്ടോഗ്രാഫ് പരമ്പരയിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. ഫൈവ് ഫിംഗേഴ്‌സിനെയും അവരുടെ സ്‌കൂള്‍ ജീവിതവുമൊന്നും ഇന്നും ആരാധകര്‍ മറന്നിട്ടില്ല. കരിയറില്‍ മാത്രമല്ല ശ്രീക്കുട്ടിയുടെ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ടതാണ് ഓട്ടോഗ്രാഫ്. ഈ പരമ്പരയില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു ക്യാമറാമാനായ മനോജുമായി പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. 

ഇപ്പോഴിതാ, വിവാഹവാർഷികത്തിൻറെ സന്തോഷം പങ്കുവെക്കുകയാണ് താരം. 'മൈ ലൈഫ് ടൈം സബ്‌സ്‌ക്രിപ്ഷന്‍' എന്ന ക്യാപ്ഷനോടെയാണ് ശ്രീക്കുട്ടി മനോജിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. 11ാം വിവാഹവാര്‍ഷികമാണെന്നും താരം കുറിച്ചിരുന്നു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ചിട്ടുള്ളത്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കിടാറുള്ള നടി ഇടയ്ക്ക് ഭര്‍ത്താവിനെയും വീഡിയോയില്‍ കാണിച്ചിരുന്നു. നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തുന്നത്.

ഭര്‍ത്താവുമായി 12 വയസ് പ്രായവ്യത്യാസമുണ്ട്. 18ാമത്തെ വയസിലായിരുന്നു വിവാഹം. 18 ആവാന്‍ വേണ്ടി കാത്തിരുന്ന്, ഓടിപ്പോയി കല്യാണം കഴിച്ചതാണ്. അങ്ങനെയൊരു തീരുമാനമെടുത്തതില്‍ പിന്നീടൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. പൊതുവെ വളരെ സീരിയസായി നടക്കുന്ന ആളായിരുന്നു ഏട്ടന്‍. എല്ലാവരോടും എന്തോ ദേഷ്യമുള്ളത് പോലെയാണ് പെരുമാറ്റം. അതൊന്ന് മാറ്റിയെടുക്കാനായി പ്രണയം അഭിനയിച്ച് തുടങ്ങിയതാണ്. തമാശയ്ക്ക് തുടങ്ങിയ പ്രണയം പിന്നെ അസ്ഥിക്ക് പിടിക്കുകയായിരുന്നുവെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു.

 

എനിക്കൊരു സഹോദരിയാണുള്ളത്. അവളുടെ ഭാവിയെക്കുറിച്ച് പോലും ചിന്തിക്കാതെ ഞാന്‍ വിവാഹിതയായത് വീട്ടുകാരെ സങ്കടപ്പെടുത്തിയ കാര്യമായിരുന്നു. തുടക്കത്തില്‍ ഞങ്ങളെ അംഗീകരിച്ചില്ലെങ്കിലും മകളുടെ വരവോടെ അതെല്ലാം മാറി. ഏറ്റവും മികച്ച ഒരാള്‍ തന്നെയാണ് എന്റെ ജീവിതത്തിലേക്ക് വന്നത്. ശരിയായ തീരുമാനമാണ് ഞാന്‍ എടുത്തതെന്നും അവര്‍ക്ക് മനസിലായിരുന്നുവെന്നും ശ്രീക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.

ALSO READ : 'ഇത് അംഗീകരിക്കാനാവില്ല'; ഒടുവില്‍ മന്‍സൂര്‍ അലി ഖാനെ തള്ളി ലിയോ നിര്‍മ്മാതാക്കളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എല്ലാം നുണയെന്ന് ജയസൂര്യ; പരസ്യം ചെയ്യാൻ വരുന്നവർ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ, കൃത്യമായ നികുതി അടയ്ക്കുന്നയാളെന്ന് പ്രതികരണം
ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്