
മകൾ നിഷയ്ക്ക് പിറന്നാൾ ആശംസയുമായി ബോളിവുഡ് നടി സണ്ണി ലിയോൺ. എപ്പോഴത്തെയും പോലെ സന്തോഷവതിയായിരിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നിഷയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സണ്ണി കുറിച്ചു. ഡാനിയേൽ വെബ്ബറും മകൾക്ക് ആശംസ അറിയിച്ചിട്ടുണ്ട്.
'എന്റെ നിഷയ്ക്ക് ഏഴാം ജന്മദിനാശംസകൾ, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ എപ്പോഴുത്തേയും പോലെ പുഞ്ചിരിക്കുന്നതും തിളങ്ങുന്നതും സന്തോഷവതിയായിരിക്കുന്നുതും കാണാനാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്,' എന്നാണ് സണ്ണി ആശംസ അറിയിച്ചു കൊണ്ട് കുറിച്ചത്.
‘എല്ലാത്തിനും നന്ദി, ജന്മദിനാശംസകൾ. നിന്നോടുള്ള സ്നേഹത്തിന്റെ അളവ് വിവരിക്കാൻ വാക്കുകളില്ല. നീ ദൈവത്തിൽ നിന്നുള്ള സമ്മാനമാണ്’, എന്നായിരുന്നു ഡാനിയേലിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് നിഷയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്.
2017ലാണ് സണ്ണി ലിയോണിയും ഡാനിയൽ വെബ്ബറും ചേർന്ന് ഒന്നര വയസ് പ്രായമുള്ള നിഷയെ ദത്തെടുത്തത്. നിലവിൽ ദമ്പതികൾക്ക് നിഷയെ കൂടാതെ രണ്ട് കുട്ടികൾ കൂടിയുണ്ട്. നോഹ്, അഷര്‍ എന്നീ ഇരട്ടക്കുട്ടികളാണ് മറ്റ് രണ്ട് പേർ. സരോഗസിയിലൂടെയാണ് ഇരുവരും ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. മക്കൾക്കൊപ്പം ചെലവഴിക്കാൻ എപ്പോഴും സമയം കണ്ടെത്തുന്ന താരം കൂടിയാണ് സണ്ണി ലിയോൺ.
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോണ്‍ താരമായി അറിയപ്പെട്ടതിന് ശേഷം ബോളിവുഡിലേക്ക് എത്തിയ നടി നിരവധി സിനിമകളിൽ കഥാപാത്രമായി എത്തി. അഭിനേത്രി എന്നതിന് പുറമെ കഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒത്തിരി സഹായങ്ങൾ ചെയ്ത് കയ്യടി വാങ്ങിയ താരം കൂടിയാണ് സണ്ണി. 'ഓ മൈ ഗോസ്റ്റ്' എന്ന തമിഴ് ചിത്രമാണ് സണ്ണിയുടേതായി നിലവിൽ റിലീസിനൊരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ യുവൻ ആണ്. ആര്‍ യുവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ