പുരസ്കാരങ്ങൾ വാരിക്കൂട്ടിയ 'വാസന്തി'; സ്വാസിക ചിത്രത്തിന്റെ ട്രെയിലർ എത്തി

Published : Nov 23, 2022, 08:57 AM ISTUpdated : Nov 23, 2022, 09:02 AM IST
പുരസ്കാരങ്ങൾ വാരിക്കൂട്ടിയ 'വാസന്തി'; സ്വാസിക ചിത്രത്തിന്റെ ട്രെയിലർ എത്തി

Synopsis

വാസന്തിയുടെ 20 വയസ് മുതൽ 35 വയസ് വരെയുള്ള യാത്രയിലൂടെയാണ് ചിത്രം കഥ പറയുന്നത്.

മ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച 'വാസന്തി' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അതിജീവനത്തിന്റെ കഥപറയുന്ന ചിത്രത്തിൽ വാസന്തി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സ്വാസികയാണ്. റഹ്മാൻ ബ്രദേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഷിനോയ്, സജാസ് റഹ്മാൻ എന്നിവരാണ് ചിത്രം ഒരുക്കിയത്. 

മികച്ച ചിത്രം, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് വാസന്തി സംസ്ഥാന ചലച്ചിത്ര അവാർഡിൽ സ്വന്തമാക്കിയത്. ചിത്രത്തിലെ അഭിനയത്തിന് സ്വാസിക വിജയ് ആണ് മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുത്തത്. സ്വാസിക, ശബരീഷ്, സിജു, വിനോദ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. 

വാസന്തിയുടെ 20 വയസ് മുതൽ 35 വയസ് വരെയുള്ള യാത്രയിലൂടെയാണ് ചിത്രം കഥ പറയുന്നത്. പ്രേമം, ഹാപ്പി വെഡ്ഡിങ് എന്നീ  ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ സിജു വില്‍സണ്‍ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നതും. അഭിലാഷ് ശങ്കര്‍ ആണ് ചിത്രത്തിന് ക്യാമറ ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ ആന്‍ഡ് മ്യൂസിക് രാജേഷ് മുരുകന്‍, പ്രൊഡക്‌ഷന്‍ ഡിസൈന്‍ ശ്രീജിത്ത് ശ്രീ, അഭിലാഷ് ബാലന്‍, കോസ്റ്റിയൂം സുനിത, സൗണ്ട് മിക്‌സ് ഗണേഷ് മാരാര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍, സ്റ്റില്‍ ഫോട്ടോഗ്രഫി രാജേഷ് നടരാജന്‍, അനൂപ് കുരുവിള, പ്രൊഡക്‌ഷന്‍ സപ്പോര്‍ട്ട് ജദീര്‍ ജംഗോ, രതീഷ് രാമചന്ദ്രന്‍, ഷറഫുദ്ദീന്‍ എന്നിവരാണ്. 

അതേസമയം, ചതുരം എന്ന ചിത്രമാണ് സ്വാസികയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. നവംബർ നാലിന് റിലീസ് ചെയ്ത ചതുരം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ഭരതന്‍ ആണ്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

ബേസിൽ ജോസഫിന് 'ജെസിഐ ഇന്ത്യൻ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്ൺ' പുരസ്കാരം

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍
'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി