'പാർ‌ട്ടീന്റെ കൊടി പിടിച്ചിട്ട് ഒരു സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്താലോ ?': 'പടച്ചോനേ ഇങ്ങള് കാത്തോളീ' ടീസർ 2

Published : Nov 22, 2022, 09:04 PM ISTUpdated : Nov 22, 2022, 09:07 PM IST
'പാർ‌ട്ടീന്റെ കൊടി പിടിച്ചിട്ട് ഒരു സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്താലോ ?': 'പടച്ചോനേ ഇങ്ങള് കാത്തോളീ' ടീസർ 2

Synopsis

ചിത്രം നവംബർ 24ന് തിയറ്ററുകളിൽ എത്തും. 

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം 'പടച്ചോനേ ഇങ്ങള് കാത്തോളീ'ന്റെ രണ്ടാം ടീസർ പുറത്ത്. സേവ് ദ ഡേറ്റുമായി ബന്ധപ്പെടുത്തി, ഏറെ രസകരമായാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. തിയറ്ററുകളില്‍ ചിരി വിരുന്നൊരുക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ബിജിത് ബാലയാണ് സംവിധാനം. ചിത്രം നവംബർ 24ന് തിയറ്ററുകളിൽ എത്തും. 

ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.‌ സണ്ണി വെയ്ന്‍ ചിത്രത്തിൽ അതിഥിതാരമായി എത്തുന്നു. 

ഷാൻ റഹ്‍മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം സംവിധാനം. രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കലാസംവിധാനം അർക്കൻ എസ് കർമ്മ, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌ ആന്റപ്പൻ ഇല്ലിക്കാട്ടിൽ, പേരൂർ ജെയിംസ്,‌ ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു സുലേഖ ബഷീർ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻസ് മൂവി റിപ്പബ്ലിക്, പിആർഒ മഞ്ജു ഗോപിനാഥ്‌,‌ ഡിജിറ്റൽ മാർക്കറ്റിംഗ് എം ആർ പ്രൊഫഷണൽ. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ'. 

ഇത് 'ഷെഫീക്കി'ന്റെ പ്രണയം; രസിപ്പിച്ച് ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ രണ്ടാം ടീസർ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ