പ്രമോഷൻ പരിപാടിയിൽ ടീപ്പോയ്ക്ക് മുകളിൽ നായകൻ കാൽവച്ചു; 'ലൈ​ഗറി'നെതിരെ ബഹിഷ്കരണാഹ്വാനം

Published : Aug 21, 2022, 09:38 AM ISTUpdated : Aug 21, 2022, 09:42 AM IST
പ്രമോഷൻ പരിപാടിയിൽ ടീപ്പോയ്ക്ക് മുകളിൽ നായകൻ കാൽവച്ചു; 'ലൈ​ഗറി'നെതിരെ ബഹിഷ്കരണാഹ്വാനം

Synopsis

ഓഗസ്റ്റ് 25ന് ആണ് ലൈ​ഗർ തിയറ്ററുകളിൽ എത്തുന്നത്.

ഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ മേഖലയിൽ ബോയ്‌കോട്ട് ക്യാംപെയ്‌നുകൾ ശക്തമാകുകയാണ്. പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങൾക്ക് എതിരെ. ക്യാംപെയ്നിന്റെ ഭാ​ഗമായി അവസാനം എത്തിയിരിക്കുന്നത് വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന ലൈ​ഗർ എന്ന ചിത്രമാണ്. ബോയ്‌കോട്ട് ലൈഗര്‍ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ ആണ്.‌

നിരവധി കാരണങ്ങൾ ഉയർത്തിക്കാട്ടിയാണ് ലൈഗറിനെതിരെ ബഹിഷ്കരണാഹ്വാനം നടക്കുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ  വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയ്ക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചിരുന്നു. അതാണ് ബോയ്കോട്ടിനുള്ള ഒരുകാരണം. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് ചിത്രവുമായി സഹകരിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസ്. ഇതും ബോയ്കോട്ട് ക്യംപെയ്ന് കാരണമാണ്. മതാചാരപ്രകാരമുള്ള ഒരു പൂജയ്ക്കിടെ വിജയ്‌യും നടി അനന്യ പാണ്ഡയും സോഫയില്‍ ഇരുന്നുവെന്നും ഇത് സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ചിലർ രം​ഗത്തെത്തിയിട്ടുണ്ട്. 

അതേസമയം, ഓഗസ്റ്റ് 25ന് ആണ് ലൈ​ഗർ തിയറ്ററുകളിൽ എത്തുന്നത്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് ദേവെരകൊണ്ടയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'ലൈഗര്‍'. സംവിധായകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. രണ്ട് ദിവസം മുന്‍പ് പ്രമോഷന്‍റെ ഭാഗമായി വിജയ് ദേവരക്കൊണ്ട കൊച്ചിയില്‍ എത്തിയിരുന്നു. മലയാള താരങ്ങളെ പുകഴ്ത്തി കൊണ്ടുള്ള താരത്തിന്‍റെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു. 

മോഹൻലാൽ ലയൺ, മമ്മൂട്ടി ടൈ​ഗർ; മലയാളി താരങ്ങളെ പുകഴ്ത്തി വിജയ് ദേവരകൊണ്ട

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി