
തമിഴ് സിനിമയിലെ പേരുകേട്ട യുവ സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. ചിത്രങ്ങളുടെ മേക്കിങ്ങും വ്യത്യസ്തമായ ആശയങ്ങളും എന്നും കാർത്തിക്കിനെ വേറിട്ടതാക്കി മാറ്റി. തമിഴിൽ മാത്രമല്ല മലയാളത്തിലും കാർത്തിക് സുബ്ബരാജ് ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. നിലവിൽ നിർമാതാവിന്റെ കുപ്പായമണിഞ്ഞ് മലയാളത്തിൽ എത്തിയിരിക്കുകയാണ് കാർത്തിക്. ഈ അവസരത്തിൽ മഹാൻ എന്ന തന്റെ ഹിറ്റ് ചിത്രത്തിന്റെ മലയാളം റീമേക്കിനെ കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
നടൻ വിക്രം, ധ്രുവ് വിക്രം എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് മഹാൻ. ചിത്രത്തിന്റെ മലയാളം പതിപ്പിൽ
മമ്മൂട്ടിയും ദുൽഖർ സൽമാനും നായകന്മാരായാൽ നന്നായിരിക്കും എന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞു. തന്റെ മലയാള ചിത്രങ്ങളുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു കാർത്തിക്. നിരവധി മലയാളം സിനിമകൾ പ്രചോദനമായിട്ടുണ്ടെന്നും തന്റെ സംവിധാനത്തിലും എഴുത്തിലും അത് പ്രതിഫലിച്ചിട്ടുണ്ടെന്നും കാർത്തിക് പറയുന്നു.
മലായളം സിനിമകൾക്ക് ഒരു ഭംഗിയുണ്ട്, അത് ഞങ്ങൾ എപ്പോഴും സംസാരിക്കാറുണ്ട്. അത്തരത്തിൽ കുറച്ച് സിനിമകൾ നിർമ്മിക്കണമെന്ന് ഞങ്ങൾ കരുതിയിരുന്നു. അങ്ങനെ ഒരു ആശയം മനസിൽ കിടക്കുമ്പോഴാണ് 'അറ്റൻഷൻ പ്ലീസ്' എന്ന സിനിമ ഒരു സുഹൃത്ത് വഴി അറിയുന്നതും കാണാൻ ഇടയാകുന്നതും. സ്റ്റോൺ ബെഞ്ച് ആരംഭിച്ചതിന് ശേഷം മലയാളം സിനിമയെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും കാർത്തിക് പറയുന്നു. കമൽ ഹാസനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും കാർത്തിക് വ്യക്തമാക്കി.
നിര്‍മ്മാതാവായി കാര്‍ത്തിക് സുബ്ബരാജ് മലയാളത്തിലേക്ക്; വരുന്നത് രണ്ട് ചിത്രങ്ങള്‍
കാർത്തിക് സുബ്ബരാജിൻ്റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് രണ്ടു മലയാള ചിത്രങ്ങളാണ് നിര്‍മ്മിക്കുന്നത്. അറ്റന്‍ഷന്‍ഷന്‍ പ്ലീസ്, രേഖ എന്നിവയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ജിതിന്‍ ഐസക് തോമസ് ആണ്.
കാർത്തിക് സുബ്ബരാജ്, കാർത്തികേയൻ സന്താനം, നിതിൻ മാർട്ടിൻ എന്നിവരുടെ പങ്കാളിത്തത്തില്‍ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിര്‍മ്മാണ കമ്പനിയാണ് സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ്. പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ട് തമിഴിൽ ഏഴ് സിനിമകളും നാലു വെബ് സീരീസുകളും പൂർത്തിയാക്കിയ സ്റ്റോൺ ബെഞ്ച് വ്യത്യസ്തമായ പ്രമേയങ്ങളുമായാണ് മലയാളത്തിലേക്കും രംഗപ്രവേശം ചെയ്യുന്നത്. ഓഗസ്റ്റ് 26ന് അറ്റൻഷൻ പ്ലീസ് റിലീസ് ചെയ്യും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ