ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് പിൻമാറുന്നുവെന്ന് തൃഷ

Web Desk   | Asianet News
Published : Mar 14, 2020, 01:51 PM IST
ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് പിൻമാറുന്നുവെന്ന് തൃഷ

Synopsis

അതേസമയം ആചാര്യ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് വിജയാശംസകള്‍ നേരാനും തൃഷ മറന്നില്ല.

കൊരടാല ശിവ, ചിരഞ്ജീവിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ആചാര്യ. സാമൂഹ്യപ്രവര്‍ത്തകനായ കഥാപാത്രമായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്ക ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ തൃഷ നായികയായി എത്തുന്നുവെന്ന് വാര്‍ത്ത വന്നത് ആരാധകരില്‍ ആകാംക്ഷയുണ്ടാക്കിയിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കി ചിത്രത്തില്‍ നിന്ന് പിൻമാറുന്നതായി അറിയിച്ചിരിക്കുകയാണ് തൃഷ.

തുടക്കത്തില്‍ പറഞ്ഞതും ചര്‍ച്ച ചെയ്‍തതുമായ കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നു. സര്‍ഗാത്മകമായ ചില അഭിപ്രായവ്യത്യാസങ്ങളാല്‍ ചിരഞ്ജീവി സാറിന്റെ ചിത്രത്തില്‍ ഭാഗമാകാനാകില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാ വിജയാശംസകളും എന്നും തൃഷ പറയുന്നു. ആചാര്യയുടെ സംഗീത സംവിധായകൻ മണി ശര്‍മ്മയാണ്. ചിരഞ്ജീവിക്ക് പുറമെ ആരൊക്കെയാകും ചിത്രത്തിന്റെ ഭാഗമാകുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ