
കഴിഞ്ഞ ദിവസമാണ് നടി ഉമാ നായരുടെ മകൾ ഗൗരി വിവാഹിതയായത്. ഡെന്നിസ് ആണ് വരൻ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ടവരായതിനാൽ ഇരു മതാചാര പ്രകാരവും ചടങ്ങുകൾ നടന്നിരുന്നു. മകളുടെ വിവാഹദിവസം ഉമാ നായർ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. മകൾക്കും തനിക്കുമിടയിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് തന്റെ മുഖം അവൾ ടാറ്റൂ ചെയ്തതാണ് എന്നാണ് ഉമാ നായർ വീഡിയോയിൽ പറയുന്നത്.
''മോൾ അത് ചെയ്യും എന്ന് ഞാൻ വിചാരിച്ചിരുന്നേയില്ല. കാരണം അവൾ ഒട്ടും വേദന സഹിക്കാത്തയാളാണ്. എങ്ങനെ അവൾ അത് ചെയ്തു എന്നറിയില്ല. അത് എന്റെ ജീവിതത്തിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് ആയിരുന്നു'', ഉമാ നായർ പറഞ്ഞു. നടി ദുർഗാ കൃഷ്ണ അടക്കമുള്ളവർ ഉമാ നായർ പങ്കുവെച്ച വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
''എന്റെ ജീവിതത്തിലെ ഈ വലിയ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഇന്നുവരെ എന്റെ ഒപ്പം കഴിഞ്ഞ 23 വർഷങ്ങളായി സഞ്ചരിച്ച എല്ലാവർക്കും ഹൃദയത്തിൽ തൊട്ട നന്ദി... സ്നേഹം... പേരു പറഞ്ഞാൽ തീരാത്ത ഒരു ലിസ്റ്റ് എന്റെ മുന്നിൽ ഉണ്ട് അതുകൊണ്ടാണ് ഇവിടെ എടുത്ത് പറയാത്തത് സുഹൃത്തുക്കൾ, സ്നേഹിക്കുന്നവർ,കുടുംബം അങ്ങനെ പോകും. ഈ വിവാഹം ഇത്രയും അനുഗ്രഹം ആക്കി തന്ന എന്റെ ദൈവങ്ങൾ... എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക്... സ്നേഹം നിറഞ്ഞ നന്ദി...'', എന്നാണ് മകളുടെ വിവാഹ ശേഷം ഉമാ നായർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് ഉമാ നായര്‍. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഗൗരിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. ചടങ്ങുകൾക്കിടെ ഗൗരിയുടെ കണ്ണു നിറയുന്നതും വിവാഹവീഡിയോകളിലും ചിത്രങ്ങളിലും കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ