
മലയാളത്തിന്റെ പ്രിയ നടിയാണ് ഉർവശി. കാലമെത്ര കഴിഞ്ഞാലും ഉർവശി എന്ന അഭിനേത്രി സമ്മാനിച്ച സിനിമകൾ മലയാളികൾക്ക് ഇന്നും എന്നും പ്രിയങ്കരമാണ്. തന്നിൽ ഏൽപ്പിക്കുന്ന ഏത് കഥാപാത്രവും തന്മയത്വത്തോടെ അവതരിപ്പിച്ച് അമ്പരപ്പിക്കുന്ന ഉർവശി, തന്റെ പ്രസവ വേളയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. പ്രസവത്തിന് ഒരാഴ്ച മുൻപ് വരെ ഷൂട്ടിന് പോയെന്നും ഡപ്പാം കൂത്ത് ഡാൻസ് വരെ ചെയ്തെന്നും ഉർവശി പറയുന്നു.
"ഗർഭിണി ആയിരുന്ന സമയത്തും ഞാൻ ഫൂൾ ടൈം ജോലി ചെയ്തിരുന്നു. പ്രസവത്തിന് ഒരാഴ്ച മുൻപ് വരെയും ഷൂട്ടിന് പോയി. തിരുപ്പതി ഏഴുമലൈ വെങ്കിടേശ എന്ന പടം. പ്രഭു സാർ, ഞാൻ, റോജ തുടങ്ങി നിരവധി പേർ അതിൽ അഭിനയിക്കുന്നുണ്ട്. ഡപ്പാം കൂത്ത് ഡാൻസ് എല്ലാം ചെയ്യും. "അയ്യയ്യോ ഇന്ത പൊണ്ണ് ഇപ്പടി പണ്ണുതെ. എത്തന മാസമാ ആവത്. നീ കറക്ടാ സൊല്ല്. ഇന്ത മാതിരി ഡപ്പാം കൂത്തെല്ലാം ആട്രത്", എന്ന് പ്രഭു സാർ പറയുമായിരുന്നു. ഹാർഡ് ആയി ജോലി ചെയ്ത നല്ല പ്രസവം നടക്കുമെന്ന് കേട്ടിട്ടുണ്ട്. എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു. ഞാൻ ദൈവ വിശ്വാസിയാണ്. എന്റെ ഡോക്ടർ എന്റെ ദൈവം ആയിരുന്നു. പ്രസവ സമയത്ത് വീട്ടിൽ തന്നെ ഇരുന്നാൽ എന്തെങ്കിലും ഒക്കെ ഓർമകൾ വരും. എന്റെ വീട്ടിലും ആ സമയത്ത് ജോലി ചെയ്യുന്നതിന് പ്രശ്നമില്ലെന്ന് പറഞ്ഞിരുന്നു. ബെഡ് റെസ്റ്റ് എടുത്താൽ കോപ്ലിക്കേറ്റഡ് ആകുകയാണ് ചെയ്യുക. ചില അപൂർവമായ കേസുകൾ ഉണ്ടായിരിക്കും. ഡപ്പാം കൂത്ത് ചെയ്യുമ്പോഴൊന്നും എനിക്ക് പേടി ഇല്ലായിരുന്നു. പെണ്ണായി ജനിച്ചതിൽ പൂർത്തീകരണം ഉണ്ടായത് കുഞ്ഞാറ്റ ജനിച്ച ശേഷമാണ്. ഇതുവരെ അത് മറന്നിട്ടെ ഇല്ല. അവൾ ജനിച്ച നിമിഷം ഇപ്പോഴും എന്റെ കൺമുന്നിൽ ഉണ്ട്. ഡെലിവറി സമയത്ത് ഞാൻ കരഞ്ഞിട്ടില്ല. കുഞ്ഞ് ജനിച്ച ശേഷമാണ് ഞാൻ കരഞ്ഞത്. ഇത്രയും നേരം കരഞ്ഞില്ല ഇപ്പോഴാണോ കരയുന്നത് എന്നാണ് ഡോക്ടർ എന്നോട് ചോദിച്ചത്. റൊമ്പ അരുമയാന മൊമന്റ് താ അത്", എന്നാണ് ഉർവശി പറഞ്ഞത്. തമിഴ് ചാനലായ ഗലാട്ടയോട് ആയിരുന്നു നടിയുടെ പ്രതികരണം.
'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം'; ‘ചെക്ക് മേറ്റ്’ സെക്കൻ്റ് ലുക്ക് എത്തി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ