'വിയോജിക്കുന്നവരെ 'ജിഹാദി'എന്ന് മുദ്രകുത്താൻ എവിടെന്ന് ലൈസൻസ് കിട്ടി, കാലം കണക്ക് ചോദിക്കും'; ലക്ഷ്മി പ്രിയയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി ഉഷ

Published : Jun 25, 2026, 04:50 PM IST
lakshmi priya

Synopsis

നടിമാരായ ലക്ഷ്മി പ്രിയയും ഉഷ ഹസീനയും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. തനിക്കെതിരെ ലക്ഷ്മി പ്രിയ ഉന്നയിച്ച വർഗീയ ആരോപണങ്ങൾക്ക് ഉഷ മറുപടി നൽകി. തൻ്റെ 'ഉഷ' എന്ന പേര് സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയതാണെന്ന് വ്യക്തമാക്കി.

താര സംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ നടി ലക്ഷ്മി പ്രിയയും നടി ഉഷ ഹസീനയും തമ്മിലുള്ള പ്രശ്നങ്ങളും രൂക്ഷമാകുകയാണ്. ജനറൽ ബോഡി മീറ്റിങ്ങിനിടെ സംഭവിച്ച കാര്യങ്ങളാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായതെന്നാണ് വിവരം. വർ​ഗീയത നിറഞ്ഞ ആരോപണങ്ങൾ അടക്കം ഉഷയ്ക്ക് എതിരെ ലക്ഷ്മി പ്രിയ നടത്തിയിരുന്നു. ഇതിനിപ്പോൾ ഉഷ തന്നെ മറുപടി നൽകിയിരിക്കുകയാണ്. 1988ൽ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ ആണ് തനിക്ക് ഉഷ എന്ന പേര് നൽകുന്നതെന്നും അല്ലാതെ മറ്റൊരു മതത്തിൽപെട്ട ആളെ വിവാഹം കഴിക്കാൻ താൻ പേരിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

ഉഷ ഹസീനയുടെ വാക്കുകൾ ഇങ്ങനെ

അല്ലയോ 'അടർക്കളത്തിലെ' യോദ്ധാവേ, വലിയ ഉപദേശങ്ങളും ക്ലാസുകളുമായി ഇറങ്ങും മുൻപ് സ്വന്തം സംസാരരീതി ഒന്ന് കണ്ണാടിയിൽ നോക്കി പരിശോധിക്കുന്നത് നന്നായിരിക്കും. വിയോജിക്കുന്നവരെയെല്ലാം കണ്ടപാടെ 'ജിഹാദി' എന്ന് വിളിച്ച് മുദ്രകുത്താൻ താങ്കൾക്ക് കിട്ടിയ ആ ലൈസൻസ് എവിടുന്നാണെന്ന് അത്ഭുതം തോന്നുന്നു. വായ തുറന്നാൽ വർഗീയ വിഷം മാത്രം തുപ്പുന്ന താങ്കൾ മറ്റുള്ളവർക്ക് നന്മയും മര്യാദയും പഠിപ്പിക്കാൻ നടക്കുന്നത് ശരിക്കും ഒരു കോമഡി ഷോ പോലെയാണ്.

മറ്റുള്ളവർക്ക് ഉപദേശം കൊടുക്കാൻ കാട്ടുന്ന ഈ ആവേശം, സ്വന്തം വാക്കുകളിലെ ആ അഹങ്കാരവും കയ്പ്പും ഒന്ന് കുറയ്ക്കാൻ കാണിച്ചിരുന്നെങ്കിൽ അത് എത്ര നന്നായേനെ! അന്യന്റെ മേൽ വിഷം വാരി എറിയുന്നതിന് മുൻപ്, സ്വന്തം സംസാരത്തിലെ ഈ നിലവാരത്തകർച്ചയെങ്കിലും ഒന്ന് ബോധ്യപ്പെട്ടാൽ നന്നായിരുന്നു. 1988 ശ്രീ ബാലചന്ദ്രമേനോൻ സാർ മലയാള സിനിമയിൽ എന്നെ നായികയായി പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം ഇട്ട പേരാണ് ഉഷ ഹസീന ഹനീഫ് എന്ന ഞാൻ അന്നുമുതൽ ഉഷ എന്ന പേരിലാണ് അറിയപ്പെട്ടത് ശ്രീ ബാലചന്ദ്രമേനോൻ സാർ അദ്ദേഹം പരിചയപ്പെടുത്തുന്ന നായികമാരുടെ എല്ലാം പേരുകൾ മാറ്റിയിട്ടുണ്ട് അല്ലാതെ ഹിന്ദുവിനെ വിവാഹം കഴിക്കാൻ വേണ്ടി പേരും മാറ്റിയിട്ടില്ല മതവും മാറിയിട്ടില്ല. പുനർവിവാഹം ചെയ്തപ്പോൾ ഹസീന എന്ന പേര് ചേർത്തിട്ടുമില്ല. ശരിയാണ് ചിലർക്ക് ഞാൻ ഉഷയും ചിലർക്ക് ഞാൻ ഹസീനയും ആണ്. എന്റെ വീട്ടുകാരും എനിക്ക് അടുപ്പമുള്ള ചലച്ചിത്ര പ്രവർത്തകരും എന്റെ നാട്ടുകാരുംഇപ്പോഴും എന്നെ ഹസീന എന്ന് തന്നെയാണ് വിളിക്കുന്നത് കഴിഞ്ഞ 15 വർഷമായി ഞാൻ എന്റെ ഭർത്താവും ഭർത്താവിന്റെ കുടുംബവുമായി വളരെ സന്തോഷത്തോടും സമാധാനത്തോടും അന്തസ്സോടെയും തന്നെയാണ് ജീവിക്കുന്നത്. അല്ലാതെ എന്റെ ഭർത്താവ് എന്നെ ഉപദ്രവിക്കുന്നു എന്നെ സംരക്ഷിക്കുന്നില്ല ചിലവിന് തരുന്നില്ല എന്നു പറഞ്ഞ് ഞാൻ സഹപ്രവർത്തകരുടെ അടുത്ത് പരാതിയുമായി കരഞ്ഞു പറഞ്ഞിട്ടില്ല. പിരിയുകയാണ് ഇനി ഒറ്റയ്ക്കാണ് ജീവിതം എന്നു പറഞ്ഞു ഞാൻ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്യേണ്ട ഗതികേട് എനിക്ക് ഉണ്ടായിട്ടില്ല. ഇത്തരം ലീലാവിലാസങ്ങൾ ഒക്കെ ചെയ്യുന്നത് ആരാണെന്ന് അറിയാമല്ലോ? വലിയ വലിയ തള്ള് തള്ളുമ്പോൾ ഇടയ്ക്കിടയ്ക്ക് പൊന്നമ്മ ബാബുവിനെയും കെപിഎസി ലളിതയെയും ഭാഗ്യ ലക്ഷ്മിയും ഒക്കെ ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും. യോദ്ധാവിന്റെ ഇന്നത്തെ പോസ്റ്റിന് വേണമെങ്കിൽ ഒരു ഡിഫർമേഷൻ ഫയൽ ചെയ്യാൻ സ്കോപ്പ് ഉണ്ട് പക്ഷേ എന്റെ കയ്യിൽ കെട്ടിവയ്ക്കാൻ ഒരു കോടി രൂപഒന്നും ഇല്ലേ. നമ്മൾ പാവപ്പെട്ടവളാണേ. രോദനം ഇനിയും തുടരും എന്നും പി ആർ വർക്ക് ഉണ്ടാവുമെന്നും സൈബർ അറ്റാക്ക് ഉണ്ടാവുമെന്നും മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്. നടക്കട്ടെ. 

പിന്നെ, നമ്മൾ ചോദിച്ച ആ ശരിയായ കണക്കിന്റെ കാര്യം മറക്കണ്ട. കള്ളക്കണക്കിന്റെ തെളിവുകൾക്ക് മുന്നിൽ പതറിയോടിയിട്ട്, അങ്ങാടിയിൽ തോറ്റതിന് അമ്മയോട് കയർക്കുന്ന ആ പതിവ് പരിപാടി ഇവിടെ വേണ്ട വ്യക്തമായ കണക്ക്പറഞ്ഞ് മറുപടി നൽകാൻ കാണിക്കാത്ത ഈ അമാന്തം താങ്കളുടെ യഥാർത്ഥ മുഖം തന്നെയാണ് വെളിപ്പെടുത്തുന്നത്. ഓർക്കുക, ഇതുപോലെ കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. അന്ന് ഓടി ഒളിക്കാൻ ഒരിടവും കാണില്ല!.ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി ഒരു ഒരു മറുപടിയും തരാൻ താല്പര്യം ഇല്ല. അത് നിങ്ങൾ അർഹിക്കുന്നുമില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്കിനി തിരിച്ചുവരാൻ പറ്റില്ല, ആരെയും ബുദ്ധിമുട്ടിക്കാതെ പോയാമതി'; രോ​ഗക്കിടക്കയിൽ രേണു സുധി പറഞ്ഞ വാക്കുകൾ പങ്കിട്ട് സുഹൃത്ത്
ഗംഭീര ദൃശ്യാനുഭവം, വന്യമായ മനുഷ്യാനുഭവങ്ങളുടെ 'അനന്തൻ കാട്'; റിവ്യൂ