
കറുത്ത മുത്ത് എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് പ്രേമി വിശ്വനാഥ്. മുന്നൂരോളം എപ്പിസോഡുകൾ പിന്നിട്ടതിനു ശേഷം പ്രേമിക്കു പകരം ഈ റോളിലേക്ക് മറ്റൊരാളെ കൊണ്ടുവരികയായിരുന്നു. പിന്നീട്, മലയാളത്തിൽ നിന്നും തെലുങ്ക് ടെലിവിഷൻ രംഗത്തേക്ക് പ്രേമി ചുവടു മാറി. കാർത്തിക ദീപം എന്ന സീരിയലിലൂടെയാണ് തെലുങ്കിൽ പ്രേമി വിശ്വനാഥ് വൻ ജനപ്രീതി നേടിയത്. കറുത്ത മുത്തിന്റെ റീമേക്ക് ആണിത്. 2017 ൽ തുടങ്ങിയ ഈ സീരിയലിന്റെ ആദ്യ സീസൺ വൻ ഹിറ്റായി. 2023 ലാണ് ആദ്യ സീസൺ അവസാനിച്ചത്. സീരിയലിന്റെ രണ്ടാം സീസണും ഇപ്പോൾ വിജയകരമായി മുന്നോട്ട് പോകുകയാണ്.
10 വർഷത്തോളമായി താൻ കറുത്ത മുത്ത് സീരിയൽ തെലുങ്കിൽ ചെയ്യുകയാണെന്നും തെലുങ്കിൽ പക്ഷേ, കഥാപാത്രം വെളുത്തിട്ടാണ് എന്നും പ്രേമി വിശ്വനാഥ് പറയുന്നു. പത്തു വർഷമായി ഒരേ കഥാപാത്രം ചെയ്യാനാകുന്നത് അപൂർവമാണെന്നും പ്രേമി കൂട്ടിച്ചേർത്തു. കേരളത്തിലെത്തിയ താരം ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
തെലുങ്കിൽ ഒരു ദിവസത്തെ പ്രതിഫലം ഒരു ലക്ഷം രൂപയാണ് എന്നു കേൾക്കുന്നുണ്ടല്ലോ, അതു ശരിയാണോ എന്ന ചോദ്യത്തിന്, അതെ, അതു മേടിക്കണ്ടേ എന്നായിരുന്നു പ്രേമിയുടെ മറുപടി. അതുകൊണ്ടാണോ മലയാളത്തിൽ ചെയ്യാത്തത് എന്ന ചോദ്യത്തിന് മലയാളത്തിൽ നിന്ന് പിന്നെ ആരും വിളിച്ചില്ല, നിങ്ങൾ ആരെങ്കിലും വിളിപ്പിക്ക് എന്നും പ്രേമി മറുപടി നൽകി. ''കറുത്ത മുത്തിൽ നിന്ന് തെലുങ്കിലേക്ക് പോയിട്ട് പിന്നെ ഞാൻ ഇങ്ങോട്ട് തിരിച്ചുവന്നിട്ടില്ല. തമിഴിലും തെലുങ്കിലുമൊക്കെ ആരാധന ഭയങ്കര കൂടുതലാണ്. കഥാപാത്രത്തെ സ്നേഹിച്ച് ആരാധിക്കുന്നവരാണ് അവിടെ കൂടുതലും'', എന്നും പ്രേമി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ