
കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിന് കാൻസറാണെന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ അക്കാര്യം രേണു സ്ഥിരീകരിക്കുകയും ചെയ്തു. കീമോ തെറാപ്പി ആരംഭിച്ച വിവരവും രേണു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ശരീരത്തിൽ പിക്ക് ലൈൻ ഇട്ടെന്നും നല്ല വേദനയുണ്ടെന്നും രേണു പറഞ്ഞിരുന്നു. അസുഖമാണെന്ന് അറിഞ്ഞതിനു ശേഷം രേണുവിനെ ഇടക്കിടെ സന്ദർശിക്കുന്നയാളാണ് രേണുവിനൊപ്പം ആൽബത്തിൽ ഒരുമിച്ചഭിനയിച്ച പ്രതീഷ്. ഏറ്റവുമൊടുവിൽ രേണുവിനെ സന്ദർശിച്ചതിന്റെ വിവരങ്ങളാണ് രേണു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഇന്ന് ഞാൻ രേണു ചേച്ചിയെ കാണാൻ പോയിരുന്നു എന്നാൽ അവരെ ഈ അവസ്ഥയിൽ കണ്ടപ്പോൾ പോവണ്ടായിരുന്നു എന്ന് വരെ തോന്നി. അവരെ ഞാൻ ചിരിച്ച മുഖത്തോടെ അല്ലാതെ ഇതുവരെ ഞാൻ കണ്ടിട്ട് ഇല്യാ. ഒന്ന് നേരാവണ്ണം എഴുന്നേൽക്കാൻ സാധിക്കാതെ അവർ അവിടെ കിടപ്പുണ്ട്. ഇത് എന്റെ അവസാന പോസ്റ്റ് ആണ് ചേച്ചിയെ കുറിച്ച്. പ്രിയപ്പെട്ട രേണു ചേച്ചി ഇന്ന് ഞാൻ നിങ്ങളോട് കുറെ നേരം സംസാരിച്ചു അതിലൊക്കെ നിങ്ങൾ എന്നോട് പറഞ്ഞ ഒരു കാര്യം ഉണ്ട്. തിരിച്ചുവരാൻ എനിക്ക് സാധിക്കില്ല ഇനി എന്റെ മുടി പോയി, ആരോഗ്യം പോയി ആരെയും ബുദ്ധിമുട്ടിക്കാതെ പോയാമതി എന്ന്. നിങ്ങൾ ഒന്ന് ഓർക്കണം ഒരു കാലത്ത് നിങ്ങളെ വെറുത്തവർ പോലും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നുണ്ട്. ആ ഒരു ധൈര്യത്തിൽ നിങ്ങൾ മുന്നോട്ട് പോവണം എന്നും ചിരിച്ചു കണ്ട നിങ്ങളെ ഇങ്ങനെ കാണാൻ എനിക്ക് സാധിക്കുന്നില്ല. നല്ലത് മാത്രം നിങ്ങൾക്ക് വരട്ടെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ