മകള്‍ക്ക് ഗുരുതര വൃക്കരോഗം, ശസ്ത്രക്രിയക്ക് പണം വേണം; സഹായം തേടി നടി വിമല നാരായണന്‍

Published : Jul 08, 2021, 08:01 PM ISTUpdated : Jul 08, 2021, 08:08 PM IST
മകള്‍ക്ക് ഗുരുതര വൃക്കരോഗം, ശസ്ത്രക്രിയക്ക് പണം വേണം; സഹായം തേടി നടി വിമല നാരായണന്‍

Synopsis

ശസ്ത്രക്രിയക്കായി അടിയന്തിരമായി കണ്ടെത്തേണ്ടത് 15 ലക്ഷത്തോളം രൂപ

ഒടിടി റിലീസ് ആയി എത്തിയ ജൂഡ് ആന്‍റണി ചിത്രം 'സാറാസി'ലെ 'അമ്മായി'യെ ചിത്രം കണ്ടവരാരും മറക്കാന്‍ ഇടയില്ല. 'ആ, ഇത് മറ്റേതാ, ഫെമിനിസം' എന്ന ഡയലോഗ് പറഞ്ഞ കഥാപാത്രം. ദിലീഷ് പോത്തന്‍റെ 'മഹേഷിന്‍റെ പ്രതികാര'ത്തിലും അഭിനയിച്ചിട്ടുള്ള വിമലയാണ് ആ നടി. പക്ഷേ ചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ ഒരു പ്രതിസന്ധിയെ നേരിടുകയാണ് അവര്‍. ഗുരുതര വൃക്കരോഗം ബാധിച്ച മകള്‍ക്ക് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണം. വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും അതിനായുള്ള ശസ്ത്രക്രിയക്കായി 15 ലക്ഷത്തോളം രൂപ അടിയന്തിരമായി കണ്ടെത്തേണ്ടതുണ്ട് വിമലയ്ക്ക്. ഈ പണം കണ്ടത്താന്‍ ഇതുവരെയും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. 

 

എറണാകുളം തേവര സ്വദേശിയായ വിമലയുടെ ഭര്‍ത്താവ് നാരായണന്‍ നേരത്തേ മരിച്ചതാണ്. രണ്ട് പെണ്‍മക്കളും വളര്‍ന്നത് അമ്മയുടെ സംരക്ഷണയിലാണ്. അച്ചാറും സാരിയുമൊക്കെ വീടുതോറും നടന്നുള്ള വില്‍പ്പനയടക്കം ജീവിക്കാനായി പല  ജോലികളും ചെയ്‍തിട്ടുണ്ട് വിമല. ഫിലിം യൂണിറ്റിലെ ജോലിക്കിടെയാണ് അഭിനയിക്കാനുള്ള ചില അവസരങ്ങള്‍ വന്നത്. പക്ഷേ ചെറിയ വേഷങ്ങള്‍ ആയതിനാല്‍ വലിയ പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സ്വന്തം വീട് വിറ്റ്, വാടകവീട്ടിലേക്ക് താമസം മാറ്റേണ്ടിവന്നു. ആറ് വര്‍ഷം മുന്‍പാണ് മകള്‍ക്ക് വൃക്കരോഗം സ്ഥിരീകരിച്ചത്. എന്നാല്‍ സാമ്പത്തികപ്രയാസം മൂലം ഇപ്പോള്‍ ഡയാലിസിസ് പോലും മുടങ്ങിയ അവസ്ഥയിലാണ്. 

 

ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടാനായി ഒരു വീഡിയോ തയ്യാറാക്കാമെന്നുപറഞ്ഞ് ഒരാള്‍ 13,000 രൂപയും വാങ്ങി കടന്നുകളഞ്ഞതായും വിമല പറയുന്നു. സിനിമാ സംഘടനകളില്‍ അംഗമല്ലാത്തതിനാല്‍ അത്തരത്തിലുള്ള സഹായവും ലഭിക്കുന്നില്ല. വിമലയുടെയും കുടുംബത്തിന്‍റെയും ദുരവസ്ഥ അറിഞ്ഞ് പാര്‍വ്വതി തിരുവോത്ത്, ദിലീഷ് പോത്തന്‍, ഉണ്ണിമായ പ്രസാദ്, അന്ന ബെന്‍ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ അവര്‍ക്കായി സഹായാഭ്യര്‍ഥന നടത്തിയിട്ടുണ്ട്.

വിമലയുടെ അക്കൗണ്ട് വിവരങ്ങള്‍

Vimala Narayanan

Account Number- 67255098984

IFSC Code- SBIN0016860

SBI, Perumpilly, Njarackal

ഗൂഗിള്‍ പേ നമ്പര്‍- 9995299315

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രതീക്ഷിച്ചത് 100 കോടി, കിട്ടിയത് 52 കോടി; ആ രാജമൗലി മാജിക് ഇപ്പോള്‍ ഒടിടിയില്‍ കാണാം
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍, മുഖ്യപ്രതിയുടെ കമ്പനികളിൽ നിന്ന് നടന്‍റെ അക്കൗണ്ടിലെത്തിയത് ഒരു കോടി