മുപ്പത് മില്ല്യണ്‍ കാഴ്ചക്കാര്‍; ഹിറ്റായി അ‍‍ഡാറ് ലവ് ഹിന്ദി പതിപ്പ്, താരമായി ​'ഗാഥ'

Web Desk   | Asianet News
Published : May 12, 2021, 07:15 PM IST
മുപ്പത് മില്ല്യണ്‍ കാഴ്ചക്കാര്‍; ഹിറ്റായി അ‍‍ഡാറ് ലവ് ഹിന്ദി പതിപ്പ്, താരമായി ​'ഗാഥ'

Synopsis

പ്രിയ പ്രകാശ് വാര്യര്‍ പ്രത്യക്ഷപ്പെട്ട 'മാണിക്യമലരായ' എന്ന ഗാനത്തിലൂടെ റിലീസിനു മുന്‍പേ വന്‍ പബ്ലിസിറ്റി ലഭിച്ച ചിത്രമായിരുന്നു ഒരു അഡാറ് ലവ്.

മർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അ‍‍ഡാറ് ലവ് ഹിന്ദി പതിപ്പ് പുതിയ റെക്കോര്‍ഡിലേക്ക്. പതിനൊന്ന് ദിവസത്തിനുള്ളില്‍ 30 ദശലക്ഷം കാഴ്ചക്കാരെയാണ് ‌ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്. ‘ഏക് ധന്‍സ് ലവ്വ് സ്റ്റോറി’ എന്ന പേരിലാണ് ഹിന്ദി പതിപ്പ് യൂട്യൂബിൽ എത്തിയത്. 

മലയാളത്തിൽ പ്രിയ വാര്യർ ആയിരുന്നു താരമെങ്കിൽ ഹിന്ദി പതിപ്പില്‍ നൂറിന്‍ ഷെരീഫാണ് താരം. ചിത്രത്തിലെ ഗാഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നൂറിന് കമന്റ് ബോക്‌സില്‍ അഭിനന്ദനപ്രവാഹമാണ്. പ്രധാന കഥാപാത്രമായ റോഷന്റെ കഥാപാത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 

പ്രിയ പ്രകാശ് വാര്യര്‍ പ്രത്യക്ഷപ്പെട്ട 'മാണിക്യമലരായ' എന്ന ഗാനത്തിലൂടെ റിലീസിനു മുന്‍പേ വന്‍ പബ്ലിസിറ്റി ലഭിച്ച ചിത്രമായിരുന്നു ഒരു അഡാറ് ലവ്. റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഷെറീഫ്, സിയാദ് ഷാജഹാന്‍, മാത്യു ജോസഫ്, അരുണ്‍ എ കുമാര്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വാലന്‍റൈന്‍സ് ഡേയ്ക്കായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍