'ബിഗ് ബോസും തകർന്ന ബന്ധങ്ങളും'; വീഡിയോയുമായി ആദില

Published : Feb 03, 2026, 01:58 PM IST
Adila

Synopsis

പിആർ കൊടുത്താൽ കിട്ടുന്ന സ്നേഹമല്ല ഇതെന്നും ആദില.

ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഏറ്റവും ജനപ്രീതിയുള്ള മത്സരാർഥികളിൽ രണ്ടു പേരായിരുന്നു ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും. ആദില 95-ാം ദിവസവും നൂറ 99-ാം ദിവസവുമാണ് ഹൗസിൽ നിന്നും എവിക്ടായത്. ആദില കൊച്ചിക്കാരിയും നൂറ കോഴിക്കോട് സ്വദേശിയുമാണ്. ഇപ്പോഴിതാ ബിഗ് ബോസിനു ശേഷം ജീവിതത്തിലും ബന്ധങ്ങളിലും വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ആദില.'ബിഗ് ബോസും തകർന്ന ബന്ധങ്ങളും' എന്ന ക്യാപ്ഷനോടെയാണ് ആദില വീഡിയോ പങ്കുവെച്ചത്.

''ഞങ്ങളോടുള്ള ആളുകളുടെ സ്നേഹം കണ്ട് പലരും കമന്റ് ബോക്സിലും മറ്റും ചോദിക്കുന്നുണ്ടായിരുന്നു നിങ്ങൾ ഇപ്പോഴും പിആർ കൊടുക്കുന്നുണ്ടോ എന്ന്. ഇതൊരു ലവ് പിആർ എന്നൊക്കെ വേണമെങ്കിൽ പറയാം. പൈസ കൊടുത്താൽ കിട്ടുന്ന സ്നേഹമല്ല ഇത്. പൈസ കൊടുക്കുമ്പോൾ ജോലി ചെയ്യുന്നു, അത് അവിടെ തീരുന്നു. പക്ഷേ ഒന്നും കൊടുക്കാതെയും പ്രതീക്ഷിക്കാതെയും നമുക്ക് കിട്ടുന്ന സ്നേഹത്തിന്റെ വില എത്രത്തോളം ഉണ്ടെന്ന് എനിക്കിപ്പോൾ മനസിലാവുന്നുണ്ട്.

ജീവിതത്തിൽ നമുക്ക് കുറേപ്പേരുണ്ട് എന്നാണ് ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ സമയത്ത് തോന്നിയിരുന്നത്. പക്ഷേ ബിഗ് ബോസ് ഹൗസിൽ വെച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞിരുന്നു നമുക്ക് നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന്. ഞാൻ ആ പറഞ്ഞത് എവിടെയൊക്കെയോ കറക്ട് ആയി. ക്യാമറാ റോളിങ് നിർത്തിയപ്പോൾ നമ്മളോടുള്ള പലരുടേയും അടുപ്പവും സ്നേഹവും എവിടെയോ നിന്നു. ആളുകൾ അങ്ങനെയാണ്. അങ്ങനെ കുറേ വേദനകൾ ഉള്ളിലുണ്ടായിരുന്നു. ഈ സമയം നമ്മളെ അറിയാത്ത ആൾക്കാർ നമ്മളോട് കാണിക്കുന്ന സ്നേഹവും കരുതലുമെല്ലാം ആ മുറിവുകളെ ഉണക്കാൻ സഹായിക്കും'', ആദില വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ' കൊണ്ടുവന്ന വെങ്കിടേഷ്; തൊണ്ണൂറുകളിലെ ഗന്ധർവ്വ സംഗീതത്തിന് വിട
വേറിട്ട വേഷത്തില്‍ മണികണ്ഠൻ ആചാരി, ബിഗ് ബജറ്റ് ചിത്രം വ്വവാല്‍ കാത്തിരിപ്പേറ്റുന്നു