രാജിക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; കെ ആർ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ചേക്കും

Published : Jan 30, 2023, 11:09 PM ISTUpdated : Jan 31, 2023, 12:04 AM IST
രാജിക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; കെ ആർ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ചേക്കും

Synopsis

നിലവിലെ വിവാദങ്ങളിലെ അതൃപ്തി രാജിക്ക് കാരണം എന്നാണ് വിവരം. അതേസമയം, അനുനയ നീക്കത്തിന് സർക്കാർ ശ്രമം തുടരുകയാണ്.

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ. നാളെ തിരുവനന്തപുരത്ത് മീറ്റ് ദ് പ്രസ്സിൽ അടൂർ ഗോപാലകൃഷ്ണൻ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നത്. അതേസമയം, രാജിയിൽ നിന്ന്അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാർ തുടരുന്നുണ്ട്.

കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരതിനെ തുടർന്ന് സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം ഉയർന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ തന്നെ അടൂർ ഗോപാലകൃഷ്ണൻ രാജിവയ്ക്കാൻ ആലോചിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. പക്ഷെ ഇതിന് വഴങ്ങാതെ അടൂർ ഗോപാലകൃഷ്ണൻ രാജിക്ക് ഒരുങ്ങുന്നുവെന്നാണ് സൂചന.

Also Read: മുറിച്ചുമാറ്റപ്പെട്ട ജാതിവാലിന്‍റെ ധാര്‍ഷ്ട്യം തന്നെയാണിത്; അടൂരിനെതിരെ വിദ്യാര്‍ത്ഥികളുടെ തുറന്നകത്ത്

 

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍