ഡ്വെയ്‍ൻ ജോണ്‍സണിന്റെ ജുമാൻജി: ദ നെക്സ്റ്റ് ലെവല്‍, ഇന്ത്യയില്‍ മുൻകൂര്‍ ബുക്കിംഗ് തുടങ്ങി

Published : Dec 08, 2019, 04:12 PM ISTUpdated : Dec 13, 2019, 08:02 PM IST
ഡ്വെയ്‍ൻ ജോണ്‍സണിന്റെ ജുമാൻജി: ദ നെക്സ്റ്റ് ലെവല്‍, ഇന്ത്യയില്‍ മുൻകൂര്‍ ബുക്കിംഗ് തുടങ്ങി

Synopsis

ജുമാൻജി: ദ നെക്സ്റ്റ് ലെവല്‍ എന്ന സിനിമയുടെ പെയ്‍ഡ് പ്രിവ്യു ഷോയുമുണ്ട്.

അമേരിക്കൻ ഫാന്റസി അഡ്വഞ്ചര്‍ കോമഡി ചിത്രമാണ് ജുമാൻജി. ചിത്രത്തിന്റെ പുതിയ ഭാഗമായ ജുമാൻജി: ദ നെക്സ്റ്റ് ലെവല്‍ തിയേറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഡ്വെയ്ൻ ജോണ്‍സണ്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്. ചിത്രത്തിന്റെ മുൻകൂര്‍ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു.

സാധാരണയായി സമീപ ദിവസങ്ങളിലാണ് ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിക്കുക. ഇത് വളരെ നേരത്തെ തന്നെ ആരംഭിച്ചുവെന്ന പ്രത്യേകതയുണ്ട്. 13നാണ് ചിത്രം റിലീസ് ചെയ്യുക. 12ന് ആരാധകര്‍ക്കായ പെയ്‍ഡ് പ്രിവ്യൂസും ഉണ്ടാകും. ജേക് കസ്‍ഡൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാക് ബ്ലാക്ക്, കെവിൻ ഹാര്‍ട്ട്,  കാരെൻ ഗില്ലൻ, അലെക്സ് വൂള്‍ഫ് എന്നിവരും ചിത്രത്തിലുണ്ട്. ഹിന്ദിയിലും  തമിഴിലും ഇംഗ്ലീഷിലും തെലുങ്കിലും ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യും.

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ