ആദ്യം കണ്ടപ്പോൾ മുതല്‍ അപ്പുച്ചേട്ടാ എന്നാണ് താൻ വിളിച്ചിരുന്നതെന്നും, പിന്നെ ടാ പോടാ എന്ന ലൈനിലായെന്നും ഗംഗ വ്ളോഗിൽ പറയുന്നു.

ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗംഗ എന്ന തിരുവനന്തപുരംകാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് ഗംഗ സ്വന്തമായി വീട് വച്ചത്. താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷം അടുത്തിടെ ഗംഗം അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രതിശ്രുതവരന്റെ പേരും വിവരങ്ങളുമെല്ലാം പങ്കുവെച്ചിരിക്കുകയാണ് ഗംഗ.

വിഷ്ണു എന്നാണ് ഗംഗയുടെ പ്രതിശ്രുതവരന്റെ പേര്. വിഷ്‍ണു ഫ്രീലാന്‍സ് എഡിറ്റര്‍ ആണ്. ബാലരാമപുരത്തിന് അടുത്താണ് സ്ഥലം. അപ്പു എന്നാണ് എല്ലാവരും വിളിക്കുന്നത്, ആദ്യം കണ്ടപ്പോൾ മുതല്‍ അപ്പുച്ചേട്ടാ എന്നാണ് താൻ വിളിച്ചിരുന്നതെന്നും, പിന്നെ ടാ പോടാ എന്ന ലൈനിലായെന്നും ഗംഗ വ്ളോഗിൽ പറയുന്നു. വിഷ്ണുവും ഗംഗയോടൊപ്പം പുതിയ വ്ളോഗിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

''എങ്ങനെ പരിചയപ്പെട്ടു, എങ്ങനെ വിവാഹത്തിലേക്ക് എന്നൊക്കെയുള്ളത് വലിയൊരു കഥയാണ്. അത് പിന്നീടൊരു വീഡിയോയില്‍ പറയുന്നതായിരിക്കും. എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ആളാണ്, എന്നെ മനസിലാക്കുന്ന ആളാണ് എന്നൊക്കെയുള്ള നിലയില്‍ ഗംഗയെ വിവാഹം ചെയ്യുന്നതില്‍ വളരെയധികം സന്തോഷവും എക്‌സൈറ്റ്‌മെന്റുമുണ്ട്'', എന്നാണ് വിഷ്ണു വീഡിയോയിൽ പറയുന്നത്.

തന്നെ അറിയാവുന്ന ഒരാളെത്തന്നെ വിവാഹം ചെയ്യണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നവെന്നും ഗംഗ പറയുന്നു. ''അപ്പുവിനെ മനസിലാക്കാന്‍ വളരെ പ്രയാസമാണ്. പക്ഷേ അത് അപ്പുവിന്റെ ക്വാളിറ്റിയുമാണ്. ഞാനെന്തെങ്കിലും പറഞ്ഞാലും ജഡ്ജ് ചെയ്യാത്ത ആളാണ്. എനിക്ക് അപ്പു വളരെ സുരക്ഷിതമായ ഒരാളായി തോന്നി. അപ്പു ഒരു ആഷ് പോഷ് അംബാനി ലൈഫ് ആഗ്രഹിക്കുന്ന ആളല്ല. ഏത് സാഹചര്യത്തിലും ജീവിക്കാന്‍ തയ്യാറാവുന്ന ആളാണ്. എനിക്ക് എന്നെ പോലെ ഒരാളായിട്ടാണ് അപ്പുവിനെ തോന്നിയത്. അതുകൊണ്ട് തന്നെ പെട്ടന്ന് കണക്ടായി'', ഗംഗ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക