
ചെന്നൈ: ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. താമസിയാതെ റഹ്മാന്റെ വേർപിരിഞ്ഞ ഭാര്യ സൈറ ബാനു തന്റെ അഭിഭാഷകൻ വഴി റഹ്മാന്‍ വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസകൾ നേർന്നു.
അതോടൊപ്പം ഒരു ഓഡിയോ കുറിപ്പും ഉണ്ടായിരുന്നു. റഹ്മാന്റെ 'മുൻ ഭാര്യ' എന്ന് തന്നെ വിളിക്കരുതെന്ന് എന്നാണ് സൈറ ബാനു അഭ്യർത്ഥിച്ചത്. കാരണം അവർ ഇതുവരെ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല.
മാർച്ച് 16 ഞായറാഴ്ച, റഹ്മാന്റെ ആരോഗ്യത്തെക്കുറിച്ച് സൈറ ബാനു ഇറക്കിയ ഓഡിയോ സന്ദേശം ഇങ്ങനെയാണ്. "അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടെന്നും ആൻജിയോഗ്രാഫി നടത്തിയെന്നും എനിക്ക് വാർത്ത ലഭിച്ചു, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു"
“ഞങ്ങൾ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും, ഞങ്ങൾ ഇപ്പോഴും ഭാര്യാഭർത്താക്കന്മാരാണെന്നും ഞാൻ നിങ്ങളോട് എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു, കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് സുഖമില്ലാതിരുന്നതിനാലും അദ്ദേഹത്തെ അധികം സമ്മർദ്ദത്തിലാക്കാൻ ഞാൻ ആഗ്രഹിച്ചില്ല
പക്ഷേ ദയവായി 'മുൻ ഭാര്യ' എന്ന് പറയരുത്. ഞങ്ങൾ വേർപിരിഞ്ഞു എന്നു മാത്രമാണ്, പക്ഷേ എന്റെ പ്രാർത്ഥനകൾ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്, എല്ലാവരോടും, പ്രത്യേകിച്ച് കുടുംബത്തോടും ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ദയവായി അദ്ദേഹത്തിന് വളരെയധികം സമ്മർദ്ദം നല്‍കരുത്, അദ്ദേഹത്തെ നന്നായി നോക്കുക. നന്ദി " സൈറ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എആര്‍ റഹ്മാൻ ആശുപത്രി വിട്ടു. ഉച്ചയ്ക്ക് 12ഓടെയാണ് എആര്‍ റഹ്മാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പതിവ് പരിശോധനകള്‍ക്കുശേഷം എആര്‍ റഹ്മാനെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പിൽ അറിയിച്ചു.
ആരോഗ്യനില തൃപ്തികരം; എആര്‍ റഹ്മാൻ ആശുപത്രി വിട്ടു
'വാ തുറന്നാൽ പ്രശ്നമാണ്': യൂട്യൂബർ രൺവീർ വിവാദത്തില്‍ എആര്‍ റഹ്മാന്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ