രജനികാന്തിനെ വച്ചെടുത്ത ലാല്‍ സലാം എട്ടുനിലയില്‍ പൊട്ടി; അടുത്ത പടത്തിന് ഇറങ്ങി ഐശ്വര്യ; നായകന്‍ ഈ താരം.!

Published : Feb 27, 2024, 04:22 PM IST
 രജനികാന്തിനെ വച്ചെടുത്ത ലാല്‍ സലാം എട്ടുനിലയില്‍ പൊട്ടി; അടുത്ത പടത്തിന് ഇറങ്ങി ഐശ്വര്യ; നായകന്‍ ഈ താരം.!

Synopsis

 90 കോടിയോളം മുടക്കിയിട്ടും മുടക്കുമുതലിന്‍റെ പകുതി പോലും നേടാന്‍ ചിത്രത്തിന് ആയില്ല. രജനികാന്തിന്‍റെ സമീപകാലത്തെ ഏറ്റവും വലിയ പരാജയമാണ് മകള്‍ ഐശ്വര്യ രജനികാന്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം.   

ചെന്നൈ: ഈ വര്‍ഷം തമിഴ് സിനിമയിലെ ഇതുവരെയുള്ള ഏറ്റവും വലിയ പരാജയമായിരുന്നു രജനികാന്ത് മുഖ്യവേഷത്തില്‍ എത്തിയ ലാല്‍ സലാം. 90 കോടിയോളം മുടക്കിയിട്ടും മുടക്കുമുതലിന്‍റെ പകുതി പോലും നേടാന്‍ ചിത്രത്തിന് ആയില്ല. രജനികാന്തിന്‍റെ സമീപകാലത്തെ ഏറ്റവും വലിയ പരാജയമാണ് മകള്‍ ഐശ്വര്യ രജനികാന്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം. 

രജനികാന്ത് ചിത്രത്തില്‍ ഒരു എക്സറ്റന്‍റഡ് ക്യാമിയോ റോളിലാണ് എത്തിയത്. വിഷ്ണു വിശാല്‍ ആയിരുന്നു ചിത്രത്തിലെ പ്രധാന നായകന്‍. വിക്രാന്തും ചിത്രത്തില്‍ ഉണ്ടായിരുന്നു. എആര്‍ റഹ്മാനായിരുന്നു ചിത്രത്തിന്‍റെ സംഗീതം. ലൈക്ക പ്രൊഡക്ഷന്‍സായിരുന്ന നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം എവിടെയും കാര്യമായി പ്രതികരണം സൃഷ്ടിച്ചില്ല. മൊത്തം ബോക്സോഫീസ് കളക്ഷന്‍ പോലും 30 കോടി എത്തിയില്ലെന്നാണ് വിവരം. 

അതേ സമയം പഴയത് മറന്ന് പുതിയ ചിത്രത്തിനുള്ള ഒരുക്കിത്തിലാണ് ഐശ്വര്യ രജനികാന്ത്. ഐശ്വര്യ പുതിയ ചിത്രത്തില്‍ ലീഡ് റോളിന് വേണ്ടി സമീപിച്ചത് നടന്‍ സിദ്ധാര്‍ത്ഥിനെയാണ്. ചിറ്റയായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ അവസാനത്തെ ചിത്രം. ഇത് ഏറെ പ്രേക്ഷക പ്രശംസ നേടി തന്ന ചിത്രം ആയിരുന്നു. കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍ 2വിലും സിദ്ധാര്‍ത്ഥ് പ്രധാന വേഷം ചെയ്യുന്നുണ്ട്. 

ചിത്രത്തിന്‍റെ കഥ ഐശ്വര്യ സിദ്ധാര്‍ത്ഥിനെ കേള്‍പ്പിച്ചെന്നും. അടുത്തതായി സിദ്ധാര്‍ത്ഥിന്‍റെ ചിത്രം ഐശ്വര്യയ്ക്കൊപ്പം ആയിരിക്കും എന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തിന്‍റെ പ്രൊഡ്യൂസര്‍ ആരാണെന്ന് വ്യക്തമല്ല. ഒരു ആക്ഷന്‍ ചിത്രമാണ് ഐശ്വര്യ സിദ്ധാര്‍ത്ഥിനെ വച്ച് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അതേ സമയം മാര്‍ച്ച് ആദ്യ വാരത്തില്‍ ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം ഒടിടി റിലീസ് ആയേക്കും എന്നാണ് വിവരം. നെറ്റ്ഫ്ലിക്സിലായിരിക്കും ലാല്‍ സലാം എത്തുക എന്നാണ് തമിഴ് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്. 

ഡൈവോഴ്സിന് ശേഷം കിരണിനോട് ആമിര്‍ ചോദിച്ചു, എനിക്ക് എന്തായിരുന്നു പ്രശ്നം; എണ്ണി എണ്ണി പറഞ്ഞ് കിരണ്‍.!

ജോണ്‍ സീന വക ഷാരൂഖിന് സര്‍പ്രൈസ്; കിടലന്‍ മറുപടിയുമായി ഷാരൂഖും.!

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ