അവർ ഇപ്പോൾ ഒരുമിച്ച് ചിത്രത്തിൻ്റെ പ്രൊമോഷൻ ചെയ്യുകയും ചെയ്തു. ആമിറിന്‍റെ മകള്‍ ഈറയുടെ വിവാഹത്തിന് നിറ സാന്നിധ്യമായിരുന്നു കിരണ്‍.

മുംബൈ: 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021 ൽ ആമിർ ഖാനും കിരൺ റാവുവും വിവാഹമോചനം പ്രഖ്യാപിച്ചപ്പോൾ അത് ബോളിവുഡിനെ മാത്രമല്ല അത്ഭുതപ്പെടുത്തിയത്. പിരിഞ്ഞെങ്കിലും ആമിറും കിരണും അടുത്ത സുഹൃത്തുക്കളായും സഹപ്രവർത്തകായും ഒപ്പം 13 വയസ്സുള്ള മകൻ ആസാദിൻ്റെ നല്ല രക്ഷിതാവുമായി തുടരുന്നുണ്ട്. 

അവർ ഇപ്പോൾ ഒരുമിച്ച് ചിത്രത്തിൻ്റെ പ്രൊമോഷൻ ചെയ്യുകയും ചെയ്തു. ആമിറിന്‍റെ മകള്‍ ഈറയുടെ വിവാഹത്തിന് നിറ സാന്നിധ്യമായിരുന്നു കിരണ്‍. കിരണുമായുള്ള വേർപിരിയലിനെക്കുറിച്ച് അടുത്തിടെ തുറന്ന് പറഞ്ഞ ആമിർ ദമ്പതികൾ വേർപിരിഞ്ഞതിന് ശേഷം കിരണിനോട് തന്നെക്കുറിച്ചുള്ള റൈറ്റിംഗ് ചോദിച്ചുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

“ രസകരമായ ഒരു സംഭവം ഉണ്ട്. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഞങ്ങൾ ( ആമിറും കിരണും) അടുത്തിടെ വിവാഹമോചനം നേടി. വിവാഹ മോചനം നടന്ന വൈകുന്നേരം ഞാൻ കിരണിനോട് ചോദിച്ചു, 'ഭർത്താവെന്ന നിലയിൽ എനിക്ക് എന്താണ് കുറവ്? എങ്ങനെ മുന്നോട്ട് പോകാനാകും?' എന്ന് ചോദിച്ചു. എബിപി നെറ്റ്‌വർക്കിൻ്റെ ഐഡിയാസ് ഓഫ് ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അനുഭവം അമിര്‍ തുറന്നു പറഞ്ഞത്.

ഒരു ദമ്പത്യത്തില്‍ തുറന്ന കമ്യൂണിക്കേഷന്‍ ആവശ്യമാണ് എന്നതാണ് ആമിര്‍ പിന്നീട് മുന്‍തൂക്കം നല്‍കിയത്. "എന്‍റെ ചോദ്യം കേട്ട് കിരണ്‍ ഞാന്‍ പറയാം എഴുതിവച്ചോളൂ എന്ന് പറഞ്ഞു. ഞാന്‍ ഉടന്‍ ഒരു നോട്ട് പാഡ് എടുത്തു. 'നിങ്ങള്‍ ഒരുപാട് സംസാരിക്കുന്നു. നിങ്ങൾ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നില്ല, നിങ്ങൾ നിങ്ങളുടെ പൊയന്‍റില്‍ മാത്രം കടിച്ചുതൂങ്ങുന്നു' ഇങ്ങനെ 15-20 പൊയന്‍റുകള്‍ കിരണ്‍ പറഞ്ഞത് ഞാന്‍ എഴുതിയെടുത്തു" -ആമിര്‍ തുറന്നു പറഞ്ഞു. 

എന്തായാലും ആമിറിന്‍റെ തുറന്നു പറച്ചില്‍‍ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ആമിർ ഖാന്‍റെ തുറന്ന മനസ്സിനെയും സത്യസന്ധതയെയും അഭിനന്ദിക്കുമ്പോൾ, വിവാഹമോചനത്തിന് മുമ്പ് ഇരുവരും ഈ സംഭാഷണം നടത്തണമായിരുന്നു എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. 

ഒരു സമയത്ത് കോളേജ് പ്രൊഫസര്‍, പിന്നീട് മിമിക്രക്കാരന്‍; ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ കോമഡി നടന്‍.!

90 കോടിക്ക് എടുത്ത രജനി പടം പൊട്ടി പാളീസായി; മലയാള പടങ്ങള്‍ വാരിയത് 150 കോടിയിലേറെ; ഞെട്ടി തമിഴ് സിനിമ.!