മുകുന്ദൻ ഉണ്ണിക്ക് ശേഷം അഭിനവ് സുന്ദർ നായിക്കിന്‍റെ പുതിയ സിനിമ ആഷിക്ക് ഉസ്മാൻ നിർമിക്കുന്നു

Published : Nov 13, 2023, 08:14 AM IST
മുകുന്ദൻ ഉണ്ണിക്ക് ശേഷം അഭിനവ് സുന്ദർ നായിക്കിന്‍റെ  പുതിയ സിനിമ ആഷിക്ക് ഉസ്മാൻ നിർമിക്കുന്നു

Synopsis

ഓടും കുതിര ചാടും കുതിര എന്ന അൽത്താഫ്  സലിം ഒരുക്കുന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും .  

കൊച്ചി: കഴിഞ്ഞ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്സിന് ശേഷം അഭിനവ് സുന്ദർ നായക്ക് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്നു. 

ഓടും കുതിര ചാടും കുതിര എന്ന അൽത്താഫ്  സലിം ഒരുക്കുന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും .  ബിജു മേനോൻ നായകനായ തുണ്ട് ,നവാഗതനായ നഹാസ് ഒരുക്കുന്ന  ആസിഫ് അലി - സൗബിൻ ചിത്രം തുടങ്ങിയ ചിത്രങ്ങൾ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെതായി ഇപ്പോൾ ഒരുങ്ങുന്നുണ്ട്.

മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്സിന് വിമൽ ​ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിൽ, സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കളായി എത്തിയത്.

നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് ചിത്രത്തിന്‍റെ എഡിറ്റിം​ഗ് നിർവ്വഹിച്ചിരുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. 

ബാന്ദ്രയ്‍ക്ക് സംഭവിക്കുന്നത് എന്ത്?, രണ്ടാം ദിവസം ബോക്സോഫീസില്‍ നേടിയത്

നല്‍കിയ വാക്ക് പാലിക്കാന്‍ സാധിക്കാതെ രാം ചരണ്‍; വല്ലതും നടക്കുമോ എന്ന് ആരാധകര്‍.!

Asianet News Live

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്