Monster Movie | 'ലക്കി സിംഗ്' ആയി മോഹന്‍ലാല്‍; പുലിമുരുകനു ശേഷം മോണ്‍സ്റ്ററുമായി വൈശാഖ്

Published : Nov 10, 2021, 11:04 AM IST
Monster Movie | 'ലക്കി സിംഗ്' ആയി മോഹന്‍ലാല്‍; പുലിമുരുകനു ശേഷം മോണ്‍സ്റ്ററുമായി വൈശാഖ്

Synopsis

ഉദയ് കൃഷ്‍ണയുടെ തിരക്കഥ, നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ്

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രമായ 'പുലിമുരുകനു' (Pulimurugan) ശേഷം വൈശാഖും (Vysakh) മോഹന്‍ലാലും (Mohanlal) ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര് 'മോണ്‍സ്റ്റര്‍' (Monster). 'ലക്കി സിംഗ്' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ലുക്കാണ് പോസ്റ്ററില്‍. ആക്ഷന് പ്രാധാന്യമുള്ള ചിത്രമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കുന്നതാണ് പോസ്റ്റര്‍. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും.

പുലിമുരുകന്‍റെയും രചന നിര്‍വ്വഹിച്ച ഉദയ് കൃഷ്‍ണയാണ് മോണ്‍സ്റ്റര്‍ എഴുതുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍. 

പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നതായി 2019 ഒക്ടോബറിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ അതുസംബന്ധിച്ച അപ്ഡേറ്റുകള്‍ പിന്നീട് ഉണ്ടായില്ല. പിന്നീട് കഴിഞ്ഞ മാസാവസാനമാണ് ഇതു സംബന്ധിച്ച് പുതിയ വിവരം പുറത്തുവരുന്നത്. മരക്കാര്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ആന്‍റണി പെരുമ്പാവൂര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ ചിത്രത്തെക്കുറിച്ചും പറഞ്ഞിരുന്നു. ഒടിടി റിലീസ് ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്നാണ് ആന്‍റണി പറഞ്ഞത്. മരക്കാര്‍ ഉള്‍പ്പെടെ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന, ഒടിടി റിലീസ് ആയി തീരുമാനിക്കപ്പെട്ടിരിക്കുന്ന അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് മോണ്‍സ്റ്റര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇത് പ്രഭാസിന്റെ ലോകം; 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം, ഇൻട്രോ വീഡിയോ എത്തി
‘വെൻ മോണിംഗ് കംസ്’ സ്വന്തം നാടായ ജമൈക്കയ്ക്കുള്ള പ്രേമലേഖനം: കെല്ലി ഫൈഫ് മാർഷൽ