Joju George‌| ചിത്രീകരണം തടയരുതെന്ന് കോൺഗ്രസ്; ജോജു കേസിൽ ടോണി ചമ്മിണിയടക്കമുളളവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

By Web TeamFirst Published Nov 10, 2021, 1:05 AM IST
Highlights

ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്ത പൊലീസിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തിൽ ഇന്ന് മരട് സ്റ്റേഷനിലേക്ക് പ്രകടനം നടത്തും

കൊച്ചി: ഹൈവേ ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്‍റെ (Joju George‌) കാർ തല്ലിത്തകര്‍ത്ത കേസില്‍ മുന്‍ മേയർ ടോണി ചമ്മിണി (Tony Chammini) ഉള്‍പ്പെടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ  വാദം. എന്നാല്‍ കാറിന്‍റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടറുടെ വാദം.

അതിനിടെ ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്ത പൊലീസിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്‍റെ(Mahila Congress) ആഭിമുഖ്യത്തിൽ ഇന്ന് മരട് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുന്നുണ്ട്. ഉപരോധത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടും ജോജുവിനെതിരെ കേസെടുക്കാനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ വാദം.

സിനിമ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺ​ഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി

അതേസമയം ജോജുവിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി സിനിമാ ഷൂട്ടിംഗ് മൊത്തത്തിൽ തടയുന്നതിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ(KPCC President K Sudhakaran) തന്നെ രംഗത്തെത്തി. സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി നേതൃയോഗത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുതെന്ന് യോഗത്തിൽ കെ സുധാകരൻ പറഞ്ഞു. സിനിമ സർഗാത്മക പ്രവർത്തനമാണ്, ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും സുധാകരൻ വിമർശിച്ചു.

'ക്യാന്‍സര്‍ രോഗിക്ക് വേണ്ടിയല്ല ഉപരോധത്തെ എതിര്‍ത്തത്'; ജോജുവിന്റെ വാദം പൊളിഞ്ഞെന്ന് കോണ്‍ഗ്രസ്

ജോജുവിനെതിരെ ഇന്നലെയും യൂത്ത് കോണ്ഗ്രസിന്‍റെ പ്രതിഷേധ പരിപാടിയുണ്ടായിരുന്നു. സ്റ്റാര്‍ എന്ന ജോജുവിന്‍റെ ചിത്രം പ്രദർശിപ്പിക്കുന്ന എറണാകുളം ഷേണായീസ് തീയേറ്ററിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജോജുവിന്‍റെ ചിത്രം പതിച്ച റീത്തുമായിട്ടായിരുന്നു പ്രകടനം. തീയേറ്ററിന് മുന്നിൽ റീത്തും വച്ച ശേഷമായിരുന്നു പ്രതിഷേധം അവസാനിച്ചത്.

ജോജുവിന്‍റെ 'സ്റ്റാര്‍' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ്ണ

സിനിമ ഷൂട്ടിം​ഗ് തടയുമെന്ന യൂത്ത് കോൺ​ഗ്രസ് പ്രഖ്യാപനത്തിനെതിരെ മന്ത്രി സജി ചെറിയാൻ

എറണാകുളത്ത് വഴി തടഞ്ഞുള്ള സിനിമാ ഷൂട്ടിങ്ങുകൾ ഇനി അനുവദിക്കില്ല, കടുപ്പിച്ച് യൂത്ത് കോൺഗ്രസ്

'കീടം' സിനിമയുടെ ഷൂട്ടിംഗ് സെറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

click me!