വീണ്ടും തെലുങ്കില്‍ ഹിറ്റടിക്കുമോ മമ്മൂട്ടി? 'ഏജന്‍റ്' പുതിയ പോസ്റ്റര്‍

Published : Apr 12, 2023, 06:22 PM IST
വീണ്ടും തെലുങ്കില്‍ ഹിറ്റടിക്കുമോ മമ്മൂട്ടി? 'ഏജന്‍റ്' പുതിയ പോസ്റ്റര്‍

Synopsis

യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത്

നാല് വര്‍ഷത്തിനു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുന്ന ചിത്രമാണ് ഏജന്‍റ്. 2019 ല്‍ പുറത്തെത്തിയ ബയോപിക് ചിത്രത്തില്‍ യൈ എസ് രാജശേഖര റെഡ്ഡിയുടെ ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി എത്തിയതെങ്കില്‍ ഇക്കുറി നായകനല്ല മമ്മൂട്ടി. മറിച്ച് ഏജന്‍റില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അവിടുത്തെ യുവനിരയില്‍ ശ്രദ്ധേയനായ അഖില്‍ അക്കിനേനി ആണ്. എന്നാല്‍ അഖില്‍ കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന കേണല്‍ മഹാദേവ് ആണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ പ്രൊമോഷന് തുടക്കമെന്നോണം കോഴിക്കോട് എ ആര്‍ സി കോറണേഷന്‍ തിയറ്ററില്‍ 50 അടി പൊക്കമുള്ള മമ്മൂട്ടിയുടെ കട്ട് ഔട്ട് സ്ഥാപിച്ചിരുന്നു. റോ ചീഫ് ആണ് മമ്മൂട്ടിയുടെ കഥാപാത്രമെന്നും അദ്ദേഹത്തിന്‍റെ ടീമില്‍ ഉള്ളതാണ് തന്‍റെ കഥാപാത്രമെന്നും തങ്ങള്‍ ഒരുമിച്ചുള്ള ഒരുപാട് ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടെന്നും അഖില്‍ നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ 28 ന് മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും.

 

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ഈ ചിത്രം എ കെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്.

ALSO READ : 'റൗഡി റാത്തോഡ്' രണ്ടാം ഭാഗത്തില്‍ നിന്ന് അക്ഷയ് കുമാര്‍ പുറത്ത്; പകരമെത്തുന്നത് ഈ യുവതാരം

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ