'റൗഡി റാത്തോഡ്' രണ്ടാം ഭാഗത്തില്‍ നിന്ന് അക്ഷയ് കുമാര്‍ പുറത്ത്; പകരമെത്തുന്നത് ഈ യുവതാരം

Published : Apr 12, 2023, 05:50 PM IST
'റൗഡി റാത്തോഡ്' രണ്ടാം ഭാഗത്തില്‍ നിന്ന് അക്ഷയ് കുമാര്‍ പുറത്ത്; പകരമെത്തുന്നത് ഈ യുവതാരം

Synopsis

ആദ്യഭാഗം സംവിധാനം ചെയ്തത് പ്രഭുദേവ ആണെങ്കില്‍ രണ്ടാം ഭാഗം ഒരുക്കുന്നത് അനീസ് ബസ്മിയാണ്

അക്ഷയ് കുമാര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നായിരുന്നു പ്രഭുദേവയുടെ സംവിധാനത്തില്‍ 2012 ല്‍ പുറത്തെത്തിയ റൗഡി റാത്തോഡിലെ ഡിഐജി വിക്രം സിംഗ് റാത്തോ‍ഡ് ഐപിഎസ്. ചിത്രത്തില്‍ ശിവം ഭരദ്വാജ് എന്ന മറ്റൊരു കഥാപാത്രത്തെയും അക്ഷയ് അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ തയ്യാറെടുക്കുകയാണ്. പക്ഷേ ചിത്രത്തില്‍ അക്ഷയ് കുമാര്‍ ഉണ്ടാവില്ല, മറിച്ച് ബോളിവുഡിലെ ഒരു യുവതാരത്തെയാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും ഷബീന ഖാനും ചേര്‍ന്നാണ് സീക്വല്‍ നിര്‍മ്മിക്കുന്നത്. അക്ഷയ് കുമാറിന് പകരം ബോളിവുഡ് യുവനിരയിലെ ശ്രദ്ധേയ താരം സിദ്ധാര്‍ഥ് മല്‍ഹോത്രയാവും എത്തുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് കുമാറിന്‍റേതല്ലാത്ത ഒരു റൗഡ് റാത്തോഡിനെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ട്രേഡ് അനലിസ്റ്റുകളില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അക്ഷയ്‍യെ സംബന്ധിച്ച് ഈ ചിത്രത്തിന്‍റെ സീക്വല്‍ ഗൗരവമായി പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

നായകനെ കൂടാതെ രണ്ടാം ഭാഗം വരുമ്പോള്‍ സംവിധായകനിലും മാറ്റമുണ്ട്. ആദ്യഭാഗം സംവിധാനം ചെയ്തത് പ്രഭുദേവ ആണെങ്കില്‍ രണ്ടാം ഭാഗം ഒരുക്കുന്നത് അനീസ് ബസ്മിയാണ്. സിദ്ധാര്‍ഥിന്‍റെ ഭാര്യ കിയാര അദ്വാനിയെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബോളിവുഡില്‍ നിര്‍മ്മാതാക്കള്‍ മിനിമം ഗ്യാരന്‍റി ഏറ്റവുമധികം കല്‍പ്പിച്ചിരുന്ന താരമായിരുന്നു അക്ഷയ് കുമാര്‍. എന്നാല്‍ കൊവിഡ് കാലത്തിനു ശേഷം അദ്ദേഹം നായകനായ ചിത്രങ്ങളൊക്കെ നിരനിരയായി പരാജയപ്പെടുകയായിരുന്നു. രോഹിത്ത് ഷെട്ടിയുടെ സൂര്യവന്‍ശി മാത്രമായിരുന്നു അതിനൊരു അപവാദം. അക്ഷയ് കുമാറിന്‍റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സെല്‍ഫിയും ബോക്സ് ഓഫീസില്‍ ദുരന്തമായ മാറിയിരുന്നു.

ALSO READ : വിക്റ്റോറിയ വെള്ളച്ചാട്ടത്തിന് സമീപം ബഞ്ജി ജമ്പിം​ഗ് നടത്തുന്ന ടൊവിനോ: വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ