നടി അഹാന കൃഷ്‍ണ സംവിധായികയാവുന്നു; ഫസ്റ്റ് ലുക്ക് നാളെ

Published : Oct 12, 2021, 10:50 PM IST
നടി അഹാന കൃഷ്‍ണ സംവിധായികയാവുന്നു; ഫസ്റ്റ് ലുക്ക് നാളെ

Synopsis

ഫസ്റ്റ് ലുക്ക് പോസ്റ്ററും കൂടുതല്‍ വിവരങ്ങളും നാളെ അവതരിപ്പിക്കുമെന്നാണ് അഹാന അറിയിച്ചിരിക്കുന്നത്

നടി അഹാന കൃഷ്‍ണ (Ahaana Krishna) സംവിധായികയാവുന്നു (Director). സോഷ്യല്‍ മീഡിയയിലൂടെ അഹാന തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുകയെന്നും അഹാന അറിയിച്ചിട്ടുണ്ട്. അതേസമയം പ്രോജക്റ്റ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ താരം നല്‍കിയിട്ടില്ല.

ഫസ്റ്റ് ലുക്ക് പോസ്റ്ററും കൂടുതല്‍ വിവരങ്ങളും നാളെ അവതരിപ്പിക്കുമെന്നാണ് അഹാന അറിയിച്ചിരിക്കുന്നത്. അഹാനയുടെ പ്രഖ്യാപനത്തിന് ആരാധകര്‍ വലിയ സ്വീകരണമാണ് നല്‍കുന്നത്. ആരാധകരില്‍ ഭൂരിഭാഗവും ആശംസകളുമായി എത്തുന്നുണ്ട്.

രാജീവ് രവി ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ ലൂക്കയുടെ ഛായാഗ്രഹണം നിമിഷ് രവി ആയിരുന്നു. നാന്‍സി റാണി, അടി എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍