പറവയുടെ ക്ലൈമാക്സ് പുനരാവിഷ്കരിച്ച്, സൗബിന് പിറന്നാൾ സമ്മാനവുമായി കൊച്ചിയിലെ യുവാക്കൾ

Published : Oct 12, 2021, 08:44 PM IST
പറവയുടെ ക്ലൈമാക്സ് പുനരാവിഷ്കരിച്ച്, സൗബിന് പിറന്നാൾ സമ്മാനവുമായി കൊച്ചിയിലെ  യുവാക്കൾ

Synopsis

നടനും സംവിധായകനുമായ  സൗബിൻ ഷഹിറിന് വ്യത്യസ്തമായ പിറന്നാൾ സമ്മാനവുമായി ഒരു കൂട്ടം യുവാക്കൾ. സൗബിൻ സംവിധാനം ചെയ്ത പറവയുടെ ക്ലൈമാക്സ് സീൻ പുനരാവിഷ്കരിച്ചാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് യുവാക്കൾ സമ്മാനമൊരുക്കിയത്

നടനും സംവിധായകനുമായ  സൗബിൻ ഷഹിറിന് വ്യത്യസ്തമായ പിറന്നാൾ സമ്മാനവുമായി ഒരു കൂട്ടം യുവാക്കൾ. സൗബിൻ സംവിധാനം ചെയ്ത പറവയുടെ ക്ലൈമാക്സ് സീൻ പുനരാവിഷ്കരിച്ചാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് യുവാക്കൾ സമ്മാനമൊരുക്കിയത്.  പറവയിലെ ക്ലാമാക്സ് സീൻ ഷൂട്ട് ചെയ്ത മട്ടാഞ്ചേരി തോപ്പുംപടി ഹാർബറിന് അടുത്തു തന്നെയാണ് പുതിയ വീഡിയോയും ചിത്രീകരിച്ചിരിക്കുന്നത്. ലിന്റോ കുര്യന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോക്ക് ഇതിനോടകം നിരവധി കാഴ്ചക്കാരെ കിട്ടി. 

അനുരൂപ്, റോഷൻ എന്നിവരുടെതാണ് വീഡിയോക്ക് പിന്നിലെ ആശയം. ഇവർക്കൊപ്പം സുഹൃത്തുക്കളായ 13 പേരും റിക്രിയേഷൻ കട്ടയക്കുണ്ട്..  ചിഞ്ചു ബാലൻ, മനോഹ ചാക്കോ എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിങ് അനൂപ് ശാന്തകുമാറും നിർവഹിച്ചു. ഏറ്റവും ചുരുങ്ങിയ ചെലവിൽ ഒറ്റ ദിവസംകൊണ്ടാണ് വിഡിയോ ഷൂട്ട് പൂർത്തിയാക്കിയത്. ഇതിനോടകം കാഴ്ചാക്കണക്കിൽ ഇരുപത്തി അയ്യായിരത്തോളം പേർ വീഡിയോ കണ്ടുകഴിഞ്ഞു.  ആരാധകർ ഏറ്റെടുത്ത വീഡിയോക്ക് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. 

റിലീസും കാത്ത് നെടുമുടി ചിത്രങ്ങള്‍, മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം രണ്ടെണ്ണം വീതം, ഒന്ന് മഞ്‍ജുവിന്റെ കൂടെ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി ഉണ്ണികൃഷ്ണൻ തുടരും; രാജി ഫെഫ്ക അംഗീകരിച്ചില്ല
വൻ താരനിരയുമായി 'ബൂം ബാങ്' എത്തുന്നു; ചിത്രീകരണം ആരംഭിച്ചു