
20 വർഷത്തെ പ്രണയത്തിനു ശേഷം അടുത്തിടെയാണ് നടി അഹാന കൃഷ്‍ണയും ക്യാമറാമാൻ നിമിഷ് രവിയും വിവാഹിതരായത്. കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വെച്ച് സെപ്റ്റംബർ 13 നായിരുന്നു വിവാഹം. രണ്ടു ദിവസങ്ങൾക്കു ശേഷമാണ് വിവാഹ ചിത്രങ്ങൾ പുറത്തു വന്നത്. ഇരുവരുടെയും അടുത്ത സുഹൃത്ത് കൂടിയായ നടൻ ദുൽഖർ സൽമാനാണ് വിവാഹത്തിന് അവതാരകനായി എത്തിയത്. അഹാനയുടെ വിവാഹച്ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു വിവാഹ വേദിയിൽ ഉണ്ടായിരുന്ന അലങ്കരിച്ച വലിയൊരു മരം. പ്രതീകാത്മകമായിട്ടാണ് ഈ മരം ഉപയോഗിച്ചതു തന്നെ. വിവാഹശേഷം പുറത്തുവിട്ട വീഡിയോയിൽ ഈ മരത്തിനു പിന്നിലെ കഥ അഹാന തന്നെ പങ്കുവെയ്ക്കുന്നുണ്ട്.
'ട്രീ ഓഫ് ലൈഫ്' അഥവാ 'ജീവന്റെ വൃക്ഷം' എന്ന ആശയമാണ് ഈ മരത്തിനു പിന്നിൽ. തങ്ങളുടെ ഇതുവരെയുള്ള യാത്രയെ ഒരു മരത്തിന്റെ രൂപത്തിൽ പ്രതിനിധീകരിക്കുക എന്നതായിരുന്നു ഇതിലൂടെ അഹാനയും നിമിഷും ലക്ഷ്യം വെച്ചത്. ജീവിതത്തിലെ വിവിധ ഘട്ടങ്ങളെയും ബന്ധങ്ങളെയും ഒരു മരത്തിന്റെ വളർച്ചയുമായി ചേർത്താണുള്ള തീം ആയിരുന്നു അത്. വേരുകളിൽ നിന്നും തുടങ്ങി, ശാഖകളായി പടർന്നു പന്തലിക്കുന്ന മരം പോലെ, തങ്ങളുടെ ഇതുവരെയുള്ള ജീവിതവും യാത്രയും സ്വപ്നങ്ങളും പടർന്നുപന്തലിച്ചതിന്റെ സൂചകമായിരുന്നു അത്, അപ്പോഴും മരത്തിന്റെ വേരുകൾ പോലെ മാറ്റമില്ലാത്ത തങ്ങളുടെ സ്നേഹത്തിന്റെ ആഷോഘവും.
''സാധാരണയായി വിവാഹമെന്ന് പറയുമ്പോൾ മനോഹരമായൊരു വേദി, നല്ല വസ്ത്രങ്ങൾ, ആഘോഷം എന്നൊക്കെയാണ് ചിന്തിക്കാറുള്ളത്. എന്നാൽ ഞങ്ങളുടെ വിവാഹത്തിന് അതിനപ്പുറം എന്തെങ്കിലും വേണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് ട്രീ ഓഫ് ലൈഫ് എന്ന തീമിലേക്ക് എത്തിയത്'', എന്നാണ് അഹാന വീഡിയോയിൽ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ